in , ,

വിഎഫ്എക്‌സ് മെച്ചപ്പെടുത്തി ‘ആദിപുരുഷി’ന്റെ പുതിയ ട്രെയിലർ എത്തി…

വിഎഫ്എക്‌സ് മെച്ചപ്പെടുത്തി ‘ആദിപുരുഷി’ന്റെ പുതിയ ട്രെയിലർ എത്തി…

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതിഹാസ ചിത്രമായ ആദിപുരുഷിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് നിർമ്മാതാക്കൾ.. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ട്രോളുകളിൽ നിറഞ്ഞ ടീസറിൽ നിന്ന് കാര്യമായ പുരോഗതിയുമായി ആണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ ഒരു ബിഗ് സ്‌ക്രീൻ അഡാപ്റ്റേഷനാണ്. കൂടാതെ പ്രഭാസ് ശ്രീരാമനായും കൃതി സനോൻ സീതയായും സെയ്ഫ് അലി ഖാൻ ലങ്കേഷായി അഭിനയിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നുമാണ്.

രാഘവന്റെ വനവാസം, സീതയെ തട്ടിക്കൊണ്ടുപോകൽ, ലങ്കയിലേക്കുള്ള പാലം എന്നിവയിലൂടെ നമ്മെ കൊണ്ടുപോകുന്ന ഹനുമാന്റെ ആഖ്യാനത്തോടെയാണ് പുതിയ ട്രെയിലർ ആരംഭിക്കുന്നത്. രാമന്റെ യാത്രയിൽ അനുഗമിക്കുന്ന ലക്ഷ്മണനായി സണ്ണി സിങ്ങിനെ ട്രെയിലറിൽ കാണിക്കുന്നു. എന്നിരുന്നാലും, ട്രെയിലറിൽ സെയ്ഫ് അലി ഖാന്റെ ലങ്കേഷിന്റെ ഭാഗങ്ങൾ വളരെ കുറവാണ്, ഒരു സന്യാസിയുടെ വേഷം ധരിച്ച് എത്തുന്നതും ഒരു ശിവലിംഗത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതുമായ രംഗങ്ങളിൽ ആണ് സെയ്ഫിനെ കാണാൻ കഴിയുക. ലങ്കേഷ്‌ രൂപം ആകട്ടെ വെളിപ്പെടുത്തിയിട്ടും ഇല്ല.

ടീസറിന്റെ മോശം വിഎഫ്എക്‌സ് വിമർശനങ്ങൾക്ക് ഈ പുതിയ ട്രെയിലർ ഒരു മറുപടി നൽകിയിരിക്കുന്നു എന്ന് പറയാം. കൂടാതെ വിഷ്വൽ ഇഫക്റ്റുകൾ കൂടുതൽ പരിഷ്കൃതവും മെച്ചപ്പെടുത്തിയതുമായി കാണപ്പെടുന്നു. രാമായണത്തിന്റെ ഇതിഹാസ കഥയോട് നീതി പുലർത്തുന്ന ശ്രദ്ധേയമായ പശ്ചാത്തലവും വലിയ സെറ്റുകളും ട്രെയിലറിൽ നിറയുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ജൂൺ 16 ന് ആദിപുരുഷ് തിയറ്ററുകളിൽ റിലീസ് ചെയ്യും. സംഗീതം ഒരുക്കിയിരിക്കുന്നത് അജയ്-അതുൽ ആണ്. ട്രെയിലർ:

‘2018’ എത്തി, ബോക്സ് ഓഫീസ് ഉഷാറായി; കളക്ഷൻ റിപ്പോർട്ട്…

50 കോടി ക്ലബ്ബിൽ ‘2018’; ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്…