in

50 കോടി ക്ലബ്ബിൽ ‘2018’; ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്…

50 കോടി ക്ലബ്ബിൽ ‘2018’; ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്…

തിയേറ്ററുകളിൽ പ്രേക്ഷകർ എത്തുന്നില്ല എന്ന കുറവ് പൂർണമായി പരിഹരിക്കുകയാണ് കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘2018’ എന്ന മലയാള ചിത്രം. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഈ മൾട്ടി സ്റ്റാർ ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനത്തേക്കാൾ ഇരട്ടിയോളം കളക്ഷൻ ആണ് ഇപ്പോൾ ഓരോ ദിവസവും ബോക്സ് ഓഫീസിൽ നിന്ന് നേടുന്നത്. ആദ്യ ദിനത്തിൽ 1.85 കോടി നേടിയ ചിത്രം നിലവിൽ ശരാശരി 4 കോടി കളക്ഷൻ ആണ് കേരളത്തിലെ തിയേറ്ററുകൾ നിന്ന് നേടുന്നത്.

വിസ്മയകരമായ വരവേൽപ്പ് ആണ് ചിത്രത്തിന് കേരളത്തിന് പുറത്തും ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു ആഴ്ച പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. നിലവിൽ 6 ദിവസത്തെ കളക്ഷൻ കണക്കുകൾ ആണ് ലഭ്യമായിരിക്കുന്നത്. 21.14 കോടി ആണ് കേരളത്തിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം – 1.85 കോടി, രണ്ടാം ദിനം – 3.22 കോടി, മൂന്നാം ദിനം – 4.10 കോടി, നാലാം ദിനം – 3.95 കോടി, അഞ്ചാം ദിനം – 4.05 കോടി, ആറാം ദിനം – 3.97 കോടി.

വിഎഫ്എക്‌സ് മെച്ചപ്പെടുത്തി ‘ആദിപുരുഷി’ന്റെ പുതിയ ട്രെയിലർ എത്തി…

വേറിട്ട ലുക്കിൽ ജയറാം തിരികെ മലയാളത്തിലേക്ക്; ‘ഓസ്‌ലർ’ ഫസ്റ്റ് ലുക്ക്…