ഓസ്‌ട്രേലിയിൽ ഷോ അവതരിപ്പിക്കാൻ ലാലേട്ടൻ പറന്നിറങ്ങി; എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ കാണാം
ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു ഷോ അവതരിപ്പിക്കാൻ മോഹൻലാൽ ഒരുങ്ങുക ആണ്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഓസ്‌ട്രേലിയയിൽ എത്തി കഴിഞ്ഞു. പെർത്ത് എയർപോർട്ടിൽ മോഹൻലാൽ എത്തിയതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എത്തി കഴിഞ്ഞു.
മോഹൻലാൽ സ്റ്റാർ നൈറ്റ് എന്ന ഈ ഷോയ്ക്ക് ഓസ്‌ട്രേലിയയിൽ നാലിടങ്ങളിൽ ആണ് വേദിയൊരുങ്ങുന്നത്. ജൂൺ 8, 9, 10, 11 തീയതികളിൽ യഥാക്രമം പെർത്ത്, സിഡ്നി, ബ്രിസ്ബെയ്ൻ, മെൽബൺ എന്നിവടങ്ങളിൽ ആണ് ഷോ നടക്കുന്നത്.
ചിത്രങ്ങൾ കാണാം: