in

‘പറവ’ ഡിവിഡി പുറത്തിറങ്ങി; ആരാധകരുടെ ആവേശം വില്പനയില്‍ ചരിത്രം സൃഷ്‌ടിക്കുമോ?

‘പറവ’ ഡിവിഡി പുറത്തിറങ്ങി; ആരാധകരുടെ ആവേശം വില്പനയില്‍ ചരിത്രം സൃഷ്‌ടിക്കുമോ? | Buy Parava DVD (Amazon) | Buy Parava BlueRay (Amazon)

മുന്‍പൊക്കെ ചിത്രം തിയേറ്ററുകളില്‍ എത്തി കുറെ നാളുകള്‍ക്ക് ശേഷം ആയിരിക്കും സിഡി/ ഡിവിഡി റിലീസ് ഉണ്ടാവുക. ഇന്ന് പക്ഷെ അധികം വൈകാതെ തന്നെ ഡിവിഡി റിലീസ് ഉണ്ടാവുന്നു. എന്നാല്‍ നടന്‍ സൗബിന്‍റെ ആദ്യ സംവിധാനസംരംഭം പറവയുടെ കാര്യത്തില്‍ ഡിവിഡി റിലീസ് വൈകി. അങ്ങനെ ആ ഡിവിഡി കാത്തിരിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയി വാര്‍ത്തയും ആയി. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച്‌ ഇന്ന് പറവ ഡിവിഡി റിലീസായിരിക്കുന്നു.

വൻ സ്വീകാര്യത ആണ് ഡിവിഡി/ ബ്ലൂറെ ഡിസ്ക്കുകൾക്ക് ലഭിക്കുന്നത് എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ആമസോൺ, ഫ്ലിപ്പ്കാര്‍റ്റ്, തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ഡിവിഡി/ബ്ലൂറേ ഡിസ്‌ക്കുകൾ എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ അന്‍വര്‍ റഷീദ് എന്റർടൈൻമെൻറ്സ് നേരിട്ട് ആണ് ആമസോണിലും ഫ്ലിപ്പ്കാര്‍റ്റിലും വിലപ്പന നടത്തുന്നത്.

ആരാധകരുടെ ഈ ആവേശം ഡിവിഡി വിൽപനയിൽ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യം വെച്ച് റെക്കോർഡ് തകർത്താലും അത്ഭുതപ്പെടാനില്ല.

അമൽ ഷാ, ഗോവിന്ദ് വി എന്നീ കുട്ടികൾ ആണ് പറവയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കൂടാതെ യുവതാരം ദുൽഖർ സൽമാൻ അതിഥി വേഷത്തിലും എത്തി. ഷെയിൻ നിഗം, ഇന്ദ്രൻസ്, സിദ്ദിഖ്, ജേക്കബ് ഗ്രിഗറി, ശ്രീനാഥ് ഭാസി, ശ്രിന്ദ, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംവിധായകൻ സൗബിനും താരനിരയിൽ ഉണ്ടായിരുന്നു.

പറവ ഡിവിഡി വാങ്ങാം – ആമസോൺ, ഫ്ലിപ്പ്കാര്‍റ്റ്

പറവ ബ്ലൂ റെ വാങ്ങാം – ആമസോൺ, ഫ്ലിപ്പ്കാര്‍റ്റ്

 

യുവനടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മാണ രംഗത്തും സജീവമാകുന്നു; ആദ്യം നിര്‍മ്മിക്കുക ഒരു നാടകം!

സംശയം വേണ്ട, ഇത് ഭീമനും കുഞ്ഞാലി മരക്കാറിനും വേണ്ടിയുള്ള താരരാജാവിന്‍റെ പടയൊരുക്കം!