in

ഓർഡിനറിയെ ഓർമ്മപ്പെടുത്തി ‘ആനക്കട്ടിയിലെ ആനവണ്ടി’ വരുന്നു; ടൈറ്റിൽ പോസ്റ്റർ…

ഓർഡിനറിയെ ഓർമ്മപ്പെടുത്തി ‘ആനക്കട്ടിയിലെ ആനവണ്ടി’ വരുന്നു; ടൈറ്റിൽ പോസ്റ്റർ…

2012ൽ തീയേറ്ററുകളിൽ എത്തിയ വലിയ വിജയമായ ചിത്രമാണ് ഓർഡിനറി. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ആസിഫ് അലി, ജിഷ്ണു എന്നിവർ താരനിരയിൽ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് സുഗീത് ആയിരുന്നു. നിഷാദ് കെ കോയയും മനു പ്രസാദും ചേർന്ന് ആയിരുന്നു ചിത്രത്തിന് തിരക്കഥ രചിച്ചത്. 11 വർഷങ്ങൾക്ക് ശേഷം ഓർഡിനറിയെ ഓർമ്മപ്പെടുത്തുന്ന ഒരു ചിത്രവുമായി വീണ്ടും ഒന്നിക്കുക ആണ് സുഗീത് – നിഷാദ് ടീം. ഓർഡിനറിയെ ഓർമ്മപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ പേര് ആനക്കട്ടിയിലെ ആനവണ്ടി എന്നാണ്. ഒരു അസാധാരണ യാത്ര എന്ന ടാഗ് ലൈൻ നൽകി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ഒരു കെഎസ്ആർടിസി ബസിനെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

ഓർഡിനറിയുടെ രണ്ടാം ഭാഗമാണോ ഈ ചിത്രം എന്നതിന് വ്യക്തത ഒന്നും വന്നിട്ടില്ല എങ്കിൽ കൂടിയും ഓർഡിനറിയുമായി വലിയ സാമ്യത തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകിയിരിക്കുന്നത്. ഓർഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം സാധ്യമല്ലെന്നും എന്നാൽ അതിലെ കഥാപാത്രങ്ങൾക്ക് ഒരു തുടർച്ച ഉണ്ടായേക്കാമെല്ലോ എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ താരനിർണ്ണയം പുരോഗമിക്കുക ആണെന്ന് നിർമ്മതാവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ഫൈസൽ അലി ആണ് ഛായാഗ്രഹണം നിർവഹിക്കുക. ടൈറ്റിൽ പോസ്റ്റർ:

മിനിറ്റുകൾക്കകം 10 മില്യൺ റിയൽ വ്യൂസ്; തരംഗമായി ‘വാരിസ്’ ട്രെയിലർ…

അഭ്യൂഹങ്ങൾക്ക് വിട, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു…