ഫുട്ബോൾ ലോകകപ്പിന് ലാലേട്ടന്റെ ട്രിബ്യൂട്ട്; ഹിഷാം സംഗീതം ഒരുക്കിയ ഗാനം എത്തി…
ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിന് തിരികൊളുത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാർ മോഹൻലാൽ ആദരവുമായി എത്തിയിരിക്കുക ആണ്. ‘മോഹന്‍ലാല്‍സ് സല്യൂട്ടേഷന് ടു ഖത്തര്‍’ എന്ന പേരില്‍ ഫുട്ബാള്‍ ആരാധകര്‍ക്കായി ലോകകപ്പ് സംഗീത വിഡിയോ ലോഞ്ച് ചെയ്തിരിക്കുക ആണ് സൂപ്പര്‍താരം. ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഈ വീഡിയോ ലോഞ്ച് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് ഗാനം നിര്‍മ്മിച്ചത്. ടി കെ രാജീവ് കുമാർ ആണ് സംവിധാനം. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ കാണാം:
ഫുട്ബോൾ ആവേശം