ഹോസ്റ്റേജ് വിഷയമാകുന്ന ക്രൈം ത്രില്ലര്‍; സസ്പെൻസും ത്രില്ലും നൽകി മാധവന്റെ ‘ധോഖ’ ട്രെയിലർ…
ആർ മാധവൻ നായകനാകുന്ന ബോളിവുഡ് ക്രൈം ത്രില്ലർ ചിത്രമാണ് ‘ധോഖ: റൗണ്ട് ഡി കോർണർ’. കുക്കി ഗുലാത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ആർ മാധവനെ കൂടാതെ അപർശക്തി ഖുറാന, ദർശൻ കുമാർ, ഖുഷാലി കുമാർ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സെപ്റ്റംബർ 23ന് ആണ്. ടി-സീരീസ് നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ 23ന് ആണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുക ആണ്.
2 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ളത് ആണ് ചിത്രത്തിന്റെ ട്രെയിലർ. “എല്ലാത്തിനുമുപരി ആരെ വിശ്വസിക്കണം, ഇവിടെ എല്ലാ മുഖത്തും നുണയുടെ മുഖംമൂടിയുണ്ട്” എന്ന ക്യാപ്ഷൻ നൽകിയാണ് ടി സീരീസ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. അത് ശരിവെക്കുന്നത് തന്നെയാണ് ട്രെയിലറും. പല വീക്ഷണങ്ങൾ സാധ്യമാണെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. മാധവന്റെ ഫ്ലാറ്റിൽ ഒരു തീവ്രവാദി കടന്ന് കൂടി ഡിലൂഷണൽ ഡിസോർഡർ ഉള്ള അദ്ദേഹത്തിന്റെ ഭാര്യയെ ബന്ധിയാക്കുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം. സമാനമായ രീതിയിൽ ആരംഭിക്കുന്ന ഒരു സീൻ ട്രെയിലറിന്റെ തുടക്കത്തിലും അവസാനത്തിലും രണ്ട് രീതിയിൽ പുരോഗമിക്കുന്നുണ്ട്. വളരെയധികം ത്രില്ലിങ്ങും സസ്പെൻസുകളും നിറയ്ക്കുന്ന ട്രെയിലർ ഒന്നിലേറെ തവണ പ്രേക്ഷകർ കണ്ട് പോകുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ട്രെയിലർ: