in

മൂന്ന് ഭാഷകളിൽ വിക്രമിന്റെ ‘കോബ്ര’ വരും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…

മൂന്ന് ഭാഷകളിൽ വിക്രമിന്റെ ‘കോബ്ര’ വരും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ‘കോബ്ര’. മൂന്ന് വർഷങ്ങളോളം നീണ്ട കോബ്രയുടെ ചിത്രീകരണം ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു പൂർത്തിയായത്. ഓഗസ്റ്റ് 11ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നായിരുന്നു നിർമ്മാതാക്കൾ മുൻപ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. ഇപ്പോളിതാ ഒരേ സമയം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മൂന്ന് ഭാഷകളിൽ ചിത്രത്തിനെ ഓഗസ്റ്റ് 31ന് തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. ഔദ്യോഗികമായി ഇക്കാര്യം സംവിധായകനും നിർമ്മാതാക്കളും സ്ഥിരീകരിച്ചിട്ടും ഉണ്ട്.

ഈ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഒക്കെ മുൻപേ തന്നെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. രാജ്യത്തുടനീളം ഉയർന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഒരു ഗണിതശാസ്ത്രജ്ഞന്റെ സാഹസികതയാണ് കോബ്രയിൽ കാണാൻ കഴിയുക എന്ന സൂചനയായിരുന്നു ടീസർ നൽകിയത്. വിവിധ വേഷങ്ങൾ ധരിക്കാനുള്ള അസാധാരണമായ കഴിവുള്ള കേന്ദ്രകഥാപാത്രത്തെ ആണ് വിക്രം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ വേഷങ്ങളിലുള്ള വിക്രമിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു.

ഓസ്‌കാർ ജേതാവ് എആർ റഹ്മാനാണ് കോബ്രയ്ക്ക് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. വിക്രമിനെ കൂടാതെ ഇർഫാൻ പത്താൻ, കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് വർഷത്തിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ആദ്യ വിക്രം ചിത്രം എന്ന പ്രത്യേകതയും കോബ്രയ്ക്ക് ഉണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘കദാരം കൊണ്ടൻ’ ആയിരുന്നു വിക്രമിന്റെ അവസാന തിയേറ്റർ റിലീസ് ചിത്രം. വിക്രമിന്റെ അവസാന റിലീസ് ചിത്രമായ ‘മഹാൻ’ നേരിട്ട് OTTയിൽ റിലീസ് ചെയ്യുകയായിരുന്നു.

കരിയർ ബെസ്റ്റ് പ്രകടനത്തിന് അനശ്വര; മൈക്കിലെ ലഡ്കി ഗാനം പുറത്ത്…

ശ്രീലങ്കയിലേക്ക് പറക്കാൻ മമ്മൂട്ടിയും ടീമും; രഞ്ജിത്ത് – എംടി ചിത്രം ആരംഭിക്കുന്നു…