in

ശ്രീലങ്കയിലേക്ക് പറക്കാൻ മമ്മൂട്ടിയും ടീമും; രഞ്ജിത്ത് – എംടി ചിത്രം ആരംഭിക്കുന്നു…

ശ്രീലങ്കയിലേക്ക് പറക്കാൻ മമ്മൂട്ടിയും ടീമും; രഞ്ജിത്ത് – എംടി ചിത്രം ആരംഭിക്കുന്നു…

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കടുഗന്നാവ ഒരു യാത്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഓഗസ്റ്റ് 16ന് ശ്രീലങ്കയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ദിവസത്തെ ഷൂട്ട് ആണ് ചിത്രത്തിന് ശ്രീലങ്കയിൽ ഉണ്ടാവുക. എംടിയുടെ പത്ത്‌ കഥകളെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന നെറ്റ്ഫ്ലിക്സിന്റെ അന്തോളജി സീരിസിന്റെ ഭാഗമായാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ പുതിയ ചിത്രത്തിന്റെ തിരക്കുകൾ കാരണം അദ്ദേഹം ഈ ചിത്രത്തിൽ നിന്ന് പിന്മാറുകയും രഞ്ജിത്ത് ചിത്രത്തിലേക്ക് എത്തുകയും ആയിരുന്നു. എംടിയുടെ തിരക്കഥയിൽ ആദ്യമായി ആണ് രഞ്ജിത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ‘പുത്തൻ പണം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. നിലവിൽ മമ്മൂട്ടിയപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗിൽ ആണ്. ഈ ലോക്കേഷനിൽ നിന്നൊരിടവേള എടുത്തു ആണ് മമ്മൂട്ടി ശ്രീലങ്കയിലേക്ക് പറക്കുക. ശ്രീലങ്കയിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യും.

മൂന്ന് ഭാഷകളിൽ വിക്രമിന്റെ ‘കോബ്ര’ വരും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…

ചാക്കോച്ചന്റെ അസാധ്യ പ്രകടനം, രസിപ്പിച്ചും ചിന്തിപ്പിച്ചും ‘ന്നാ താൻ കേസ് കൊട്’; റിവ്യൂ…