in , ,

കരിയർ ബെസ്റ്റ് പ്രകടനത്തിന് അനശ്വര; മൈക്കിലെ ലഡ്കി ഗാനം പുറത്ത്…

കരിയർ ബെസ്റ്റ് പ്രകടനത്തിന് അനശ്വര; മൈക്കിലെ ലഡ്കി ഗാനം പുറത്ത്…

ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണ് ‘മൈക്ക്’. നവാഗതനായ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സമകാലിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചിച്ചത് ആഷിക് അക്ബർ അലി ആണ്. പുതുമുഖമായ രഞ്ജിത്ത് സജീവ് ആണ് നായക വേഷത്തിൽ എത്തുന്നത്. പ്രേക്ഷകരുടെ പ്രീതി നേടിയ മൈക്കിന്റെ ട്രെയിലറിന് പിറകെ ചിത്രത്തിലെ ഒരു ഗാനവും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

‘ലഡ്കി’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. ‘ഹൃദയം’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ട്രെയിലറിൽ എന്നപോലെ ഈ ഗാനത്തിന്റെ ദൃശ്യങ്ങളിലും അനശ്വരയുടെ ഒരു കരിയർ ബെസ്റ്റ് പ്രകടനത്തിന്റെ സൂചനകൾ നൽകുന്നുണ്ട്. വീഡിയോ ഗാനം:

ഒടിടി റിലീസിന് ‘മലയൻകുഞ്ഞ്’ തയ്യാർ; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…

മൂന്ന് ഭാഷകളിൽ വിക്രമിന്റെ ‘കോബ്ര’ വരും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു…