“കെട്ടിടം നിറയെ ഒരായിരം ഗുണ്ടകൾ, നേരിടാൻ ഒരാളും”; ‘ലാത്തി’ ടീസർ…

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായ അപകടങ്ങള്‍ കാരണം നിരവധി തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് വിശാലിന്റെ ‘ലാത്തി’. വളരെ അപകടകരമായ നിരവധി ആക്ഷൻ രംഗങ്ങൾ സാഹസികമായി ചെയ്തപ്പോള്‍ ആണ് വിശാലിന് പരിക്കുകൾ പറ്റിയത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കാണാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. എ വിനോദ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ആക്ഷൻ രംഗങ്ങളുടെ മിന്നും കാഴ്ചകൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗുണ്ടകൾ ബന്ദിയാക്കിയ പോലീസ് കോൺസ്റ്റബിളിന്റെ രംഗങ്ങളോടെ ആണ് 1 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആരംഭിക്കുന്നത് . വിശാൽ ആണ് ഈ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വലിയ കെട്ടിടം നിറയെ ഗുണ്ടകൾ വിശാലിന്റെ കഥാപാത്രത്തെ തേടുന്നതും തുടർന്നുള്ള ആക്ഷൻ രംഗങ്ങളും എല്ലാം ടീസറിൽ മിന്നിമായുന്നുണ്ട്. ആയിരക്കണക്കിന് ഗുണ്ടകളാൽ ചുറ്റുപെട്ടിട്ടും യാതൊരു ഭയവും ഇല്ലാതെ അവരെ വെല്ലുവിളിക്കുന്ന വിശാലിന്റെ കഥാപാത്രത്തെ ആണ് ടീസറിലെ അവസാന രംഗത്തിൽ കാണാൻ കഴിയുന്നത്. ടീസർ കാണാം: