in , ,

മലയാളത്തിന് റഹ്മാൻ സംഗീതം വീണ്ടും; മലയൻകുഞ്ഞിലെ ഗാനം എത്തി…

മലയാളത്തിന് റഹ്മാൻ സംഗീതം വീണ്ടും; മലയൻകുഞ്ഞിലെ ഗാനം എത്തി…

30 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയ്ക്ക് സംഗീതം ഒരുക്കാൻ എ ആർ റഹ്മാൻ എത്തിയിരിക്കുക ആണ്. പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’, ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞ്’ എന്നിവയാണ് റഹ്മാന്റെ മലയാള ചിത്രങ്ങൾ. ഇതിൽ മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ഒരു ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചോലപെണ്ണേ എന്ന ഗാനം ആണ് റിലീസ് ആയത്.

റഹ്മാന്റെ സംഗീതത്തിൽ വിജയ് യേശുദാസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ മെലഡി ഗാനം റിലീസ് ആയിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കാണാം:

ഹോളിവുഡിൽ ധനുഷിന്റെ പവർ പാക്ക് ആക്ഷൻ; ‘ദ ഗ്രേ മാൻ’ സീൻ പുറത്ത്…

വിക്രമിന് ഹോട്ട്സ്റ്റാറിൽ സർവ്വകാല റെക്കോർഡ് ഓപ്പണിംഗ് വീക്കെൻഡ്…