in

ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ‘ഹൃദയ’ത്തിന് സർവ്വകാല റെക്കോർഡ് ഓപ്പണിങ്ങ്‌…

ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ‘ഹൃദയ’ത്തിന് സർവ്വകാല റെക്കോർഡ് ഓപ്പണിങ്ങ്‌…

ഈ കോവിഡ് പ്രതിസന്ധിഘട്ടത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെക്കുകയാണ് വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയം’. ആദ്യം തിരുവനന്തപുരത്തെയും തുടർന്ന് നാല് ജില്ലകളിലേയും തീയേറ്ററുകൾ അടച്ചു ഇടേണ്ട സാഹചര്യം കേരള ബോക്സ് ഓഫീസിൽ വന്നിട്ടും മറ്റിടങ്ങളിലെ മികച്ച ബോക്സ് ഓഫീസ് പ്രകടനം കൊണ്ട് ചിത്രം മുന്നേറുക ആണ്. ഇപ്പൊളിതാ ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവരികയാണ്.

ചിത്രത്തിന് ഓപ്പണിങ്ങ്‌ കളക്ഷനിൽ സർവ്വകാല റെക്കോർഡ് നേടാനായി എന്നുള്ള റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഓപ്പണിങ്ങ്‌ കളക്ഷനിൽ ആണ് ഹൃദയം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 27ന്) ആണ് ചിത്രം ഈ രാജ്യങ്ങളിൽ റിലീസ് ആയത്. ഓസ്‌ട്രേലിയയിൽ 27ന് തിരഞ്ഞെടുത്ത സ്ക്രീനുകളിൽ പ്രീമിയർ ഷോകളോടെ വരവ് അറിയിച്ച ചിത്രം 28ന് മറ്റിടങ്ങളിലും എത്തി.

ഓസ്‌ട്രേലിയൻ ബോക്‌സ് ഓഫീസിൽ ആദ്യ ദിനത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ‘ഹൃദയം’ തകർത്തത് മോഹൻലാലിന്റെ ‘മരക്കാർ’ ഡിസംബറിൽ നേടിയ റെക്കോർഡ് ആണ്. മരക്കാറിന്റെ അൻപതിനായിരം ഡോളർ എന്ന റെക്കോർഡ് ഹൃദയം അൻപത്തിമൂവായിരം ഡോളറുകൾ നേടിയാണ് മറികടന്നത്. പ്രീമിയർ ഷോയിൽ നിന്ന് നേടിയ കളക്ഷൻ ഉൾപ്പെടെ ഉള്ള കണക്ക് ആണ് ഇത്. രണ്ട് ദിവസം കൊണ്ട് ഹൃദയം നേടിയത് ആകട്ടെ 103951 ഡോളറുകൾ (54.55 ലക്ഷം ഇന്ത്യൻ രൂപ) ആണ്.

ന്യൂസിലാൻഡ് ബോക്സ് ഓഫീസിൽ ആകട്ടെ ഓപ്പണിങ് കളക്ഷനിൽ ഹൃദയം തർത്തത് മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ കളക്ഷൻ റെക്കോർഡ് ആണ്. മൂന്ന് ദിവസം കൊണ്ട് ഹൃദയം നേടിയത് 43,773 ന്യൂസിലാൻഡ് ഡോളർ (21.5 ലക്ഷം ഇന്ത്യൻ രൂപ) ആണ്. അച്ഛൻ മോഹൻലാലിന്റെ റെക്കോർഡ് ആണ് മകൻ പ്രണവ് മോഹൻലാൽ ഈ രണ്ട് ഓവർസീസ് മാർക്കറ്റിലും ഇപ്പോൾ തിരുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ നേട്ടങ്ങൾ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ആണെന്ന് ഉള്ളത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദർശ് ഉൾപ്പെടെ ഉള്ളവരുടെ ട്വീറ്റ് സൂചിപ്പിക്കുന്നത് അതാണ്.

സിബിഐ ടീമിൽ ചേർന്ന് ദിലീഷ് പോത്തൻ; മെഗാസ്റ്റാർ മമ്മൂട്ടി ഉടൻ എത്തും…

വലിമൈ ടീമിന്‍റെ പുതിയ ചിത്രത്തിൽ അജിത്തിനൊപ്പം മോഹൻലാലും? വിവരങ്ങൾ പുറത്ത്…