സിബിഐ ടീമിൽ ചേർന്ന് ദിലീഷ് പോത്തൻ; മെഗാസ്റ്റാർ മമ്മൂട്ടി ഉടൻ എത്തും…
നായകൻ മമ്മൂട്ടിയ്ക്ക് കോവിഡ് പോസിറ്റിവ് ആയതിനാൽ നിർത്തിവെച്ച സിബിഐ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയാണ്. മമ്മൂട്ടി രോഗമുക്തി നേടി കഴിഞ്ഞു. സിബിഐ സെറ്റിൽ ആകട്ടെ പുതിയ ഒരു താരം കൂടി ജോയിൻ ചെയ്തിരിക്കുകയാണ്. സംവിധായകൻ കെ മധു ഇക്കാര്യം പ്രേക്ഷകരുമായി പങ്കിവെച്ചു.
സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആണ് സിബിഐ ചിത്രത്തിൽ ജോയിൻ ചെയ്ത താരം. ദിലീഷ് പോത്താനുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ട് ആണ് കെ മധു ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനും സംവിധായകനും ആയ ദിലീഷ് പോത്തനൊപ്പം ഉണ്ടാവുന്നത് വലിയ സന്തോഷം ആണെന്നും കെ മധു ഫെയ്‌സ്ബുക്കിൽ കുറിച്ചു. അടുത്തതായി ഉടൻ തന്നെ മെഗാസ്റ്റാർ മമ്മൂട്ടി ടീമിന് ഒപ്പം ചേരും എന്നാണ് വിവരം. കോവിഡ് മുക്തി നേടിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
വിവിധ ഇടങ്ങളിൽ ചിത്രീകരണം ഉണ്ടെങ്കിലും ഒറ്റ ഷെഡ്യൂളിൽ പൂർത്തീകരിക്കാൻ ഇരുന്ന ചിത്രമായിരുന്നു ഇത്. കോവിഡ് കാരണം ചെറിയ ഒരു ഇടവേള വേണ്ടി വന്നു. മമ്മൂട്ടി തിരികെ ലൊക്കേഷനിൽ എത്തുന്നതിന്റെ ചിത്രങ്ങൾക്കും വിവരങ്ങൾക്കും ആയി കാത്തിരിക്കുക ആണ് ആരാധകർ.
മുൻ ചിത്രങ്ങളിലെ പോലെ എസ് എൻ സ്വാമി ആണ് സിബിഐ സീരിയസിലെ അഞ്ചാം ചിത്രയത്തിനും തിരക്കഥ ഒരുക്കുന്നത്. സ്വർഗചിത്ര അപ്പച്ചൻ ആണ് നിർമ്മാതാവ്.