നീരജ് മാധവ് ആമസോൺ പ്രൈമിന്‍റെ വെബ് സീരിസിൽ അഭിനയിക്കുന്നു; ത്രില്ലറായി ഒരുങ്ങുന്ന സീരിസിൽ നായകന്‍ മനോജ് വാജ്‌പേയ്!
ഇനി അങ്ങോട്ട് വെബ് സീരീസുകളുടെ നാളായിരിക്കും. സിനിമകളെ വെല്ലുന്ന വെബ് സീരീസുകൾ ഇന്ത്യയിലും നിർമ്മിക്കുക ആണ്. സിനിമയിലെ വമ്പൻ താരങ്ങൾ തന്നെ അഭിനയിക്കാൻ എത്തുന്നത് വെബ് സീരിസുകളെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. പല പ്രമുഖ താരങ്ങളും വെബ് സീരീസുകളിൽ അഭിനയിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഇതാ മലയാളത്തിൽ നിന്നൊരു താരവും ഹിന്ദി വെബ് സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുന്നു.
യുവതാരം നീരജ് മാധവ് ആണ് ആമസോൺ പ്രൈമിന്‍റെ വെബ് സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുന്ന മലയാള താരം. ബോളിവുഡ് സംവിധായകൻ രാജ് കൃഷ്ണ സംവിധാനം ചെയ്യുന്ന വെബ് ത്രില്ലറിൽ ആണ് മലയാളത്തിന്‍റെ പ്രിയ യുവതാരം ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നത്.
ദി ഫാമിലി മാൻ എന്ന് പേരിട്ടിരിക്കുന്ന ഈ സീരിസിൽ ബോളിവുഡ് താരം മനോജ് വാജ്‌പേയ് ആണ് പ്രധാന വേഷം കൈകാരം ചെയ്യന്നത്. തെന്നിന്ത്യൻ നായിക പ്രിയാമണിയും സീരിസിൽ അഭിനയിക്കുന്നു. ഇന്റലിജൻസ് ഏജൻസിയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു മധ്യവർഗ്ഗക്കാരൻ ആയാണ് മനോജ് വാജ്‌പേയ് എത്തുന്നത്. തീവ്രവാദികൾക്ക് എതിരെ പോരാടുകയും രഹസ്യ സ്വഭാവും റിസ്‌ക്കുമുള്ള ജോലിയുടെ ആഘാതങ്ങളിൽ നിന്ന് കുടുംബത്തെയും സംരക്ഷിക്കേണ്ട ഒരാളായി മനോജ് അഭിനയിക്കുന്നു.
ആമസോൺ പ്രൈമിലൂടെ അടുത്ത വര്‍ഷം ആണ് ഈ വെബ് സീരീസ് പുറത്തുവരിക. ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ ഇന്ത്യ ഉൾപ്പെടെ ഇരുന്നൂറോളം രാജ്യങ്ങളിൽ ഈ വെബ് സീരീസ് പുറത്തിറങ്ങും.