‘ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതാ’; അബ്രഹാമിന്റെ സന്തതികള്‍ പുതിയ ടീസര്‍ എത്തി!
ഷാജി പാടൂര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്തിറങ്ങി. ട്രെയിലറിന് പിന്നാലെ ആണ് ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഡയലോഗുകള്‍ അടങ്ങിയ ടീസര്‍ ആണ് എത്തിയിരിക്കുന്നത്. മേയ്കിംഗ് കൊണ്ടും ശ്രദ്ധേയമായ ടീസര്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കും എന്ന് തീര്‍ച്ച.
ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗുഡ് വില്‍ എന്റെർറ്റൈന്മെന്റ്സ് ആണ്. ഈ ചിത്രത്തില്‍ യുവ നടന് അൻസൺ പോൾ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ടീസര്‍ കാണാം: