സംശയം വേണ്ട, ഇത് ഭീമനും കുഞ്ഞാലി മരക്കാറിനും വേണ്ടിയുള്ള താരരാജാവിന്റെ പടയൊരുക്കം!
സോഷ്യൽ മീഡിയയിൽ സൂപ്പർതാരം മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രം മിനിട്ടുകൾക്കകം തന്നെ വൈറൽ ആകുക ആണ്. വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാഭാരതയിലെ ഭീമനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് മോഹൻലാൽ എന്ന് വ്യക്തം. ഉറച്ച കരുത്തുള്ള ശരീരത്തിനായുള്ള ഒരുക്കങ്ങൾ ആണ് മലയാളത്തിന്റെ മഹാനടൻ നടത്തുന്നത്. 100 കോടി ബഡ്ജറ്റിൽ പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ചിത്രം മരക്കാറിനും ഈ ഒരുക്കങ്ങൾ ഗുണം ചെയ്യും എന്ന് തീർച്ച.
ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകളും വേദനകളും സഹിച്ചാണ് മോഹൻലാൽ ഭാരം കുറച്ചത്. ഇതിനു ശേഷം ശരീരം വീണ്ടും കരുത്തുള്ളത് ആക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് മലയാളത്തിന്റെ താരചക്രവർത്തി. ഇത്രയും ശ്രദ്ധയോടെ വലിയ തയ്യാറെടുപ്പുകൾ, അതും മാസങ്ങളോളം നീളുന്നത് കരിയറിൽ ആദ്യമായി ആണ് മോഹൻലാൽ ചെയ്യുന്നത് എന്നത് ശ്രദ്ധേയം. മുമ്പേ ആക്ഷനും ഒക്കെ ചെയ്യാൻ യുവതാരങ്ങളെ വെല്ലുന്ന മെയ്വഴക്കം ആണ് മോഹൻലാൽ കാഴ്ചവെച്ചിട്ടുള്ളത്. പുലിമുരുകൻ എന്ന ഒറ്റ ചിത്രം തന്നെ അക്കാര്യം അടിവര ഇടുന്നു. ഇന്നിപ്പോൾ അതിനെയും വെല്ലുന്ന തയ്യാറെടുപ്പുകൾ മോഹൻലാൽ നടത്തുമ്പോൾ ആവേശത്തിൽ ആണ് ആരാധകരും മലയാള സിനിമയും.
അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം നീരാളി ആണ്. ജൂൺ 15ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇപ്പോൾ രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലണ്ടനിൽ ആണ് മോഹൻലാൽ.