സലിം കുമാർ ചിത്രത്തിന് വേണ്ടി കാവ്യാ മാധവൻ ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു!
നടൻ സലിം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ജനപ്രിയതാരം ജയറാമാണ്. ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. അണിയറ പ്രവർത്തകർ ചിത്രത്തിലെ ഒരു ഗാനവും പുറത്തിറക്കി. ഈ ഗാനവും ഇപ്പോൾ ശ്രദ്ധേയമാകുക ആണ്.
ഈ ഗാനത്തിന് കുറച്ചു പ്രത്യേകത ഉണ്ട്. മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധനും യുവ ഗായകൻ വിജയ് യേശുദാസും ചേർന്നാണ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് നടനും സംവിധായകനുമായ നാദിർഷ ആണ്.
നടി പ്രയാഗ മാർട്ടിൻ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നു. നാദിർഷയും സഹോദരനും ഗാനത്തിൽ പ്രത്യക്ഷപെടുന്നുണ്ട്. നെടുമുടി വേണു ഉൾപ്പെടെ ഉള്ള ചിത്രത്തിലെ മറ്റ് ചില താരങ്ങളും ഗാനത്തിൽ അഭിനയിച്ചിരിക്കുന്നു.
ഒരു ലക്ഷത്തിൽ അധികം കാഴ്ച്ചക്കാരെ ഈ ഗാനം നേടി കഴിഞ്ഞു.
വീഡിയോ ഗാനം കാണാം:
ചിത്രത്തിന്റെ ട്രെയിലറും ഹിറ്റ് ആയിരുന്നു. യുണൈറ്റഡ് ഗ്ലോബൽ എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രം ജനുവരി 12ന് തീയേറ്ററുകളിൽ എത്തും
ട്രെയിലര്‍ കാണാം: