in , ,

റൊമൻസും കോമഡിയും ത്രില്ലും ചേർത്ത് ഓണം കളറാക്കാൻ ‘മേനേ പ്യാർ കിയ’; ടീസർ

റൊമൻസും കോമഡിയും ത്രില്ലും ചേർത്ത് ഓണം കളറാക്കാൻ ‘മേനേ പ്യാർ കിയ’; ടീസർ

ഓണം റിലീസായി തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന ‘മേനേ പ്യാർ കിയ’യുടെ ടീസർ പുറത്തിറങ്ങി. ‘മുറ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രത്തിൽ, പ്രീതി മുകുന്ദനാണ് നായിക. റൊമാന്റിക് കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഓഗസ്റ്റ് 29-ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

പ്രണയവും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നാണ് ടീസർ വാഗ്ദാനം ചെയ്യുന്നത്. നവാഗതനായ ഫൈസലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു സമ്പൂർണ്ണ ഫെസ്റ്റിവൽ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

‘മന്ദാകിനി’ എന്ന വിജയചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെ ‘സ്റ്റാർ’, ‘ആസൈ കൂടൈ’ എന്ന മ്യൂസിക് വീഡിയോ എന്നിവയിലൂടെ ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹൃദുവിനും പ്രീതിക്കും പുറമെ അസ്കർ അലി, മിദൂട്ടി, അർജ്യോ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ്, ജനാർദ്ദനൻ എന്നിവരടങ്ങുന്ന വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

സംവിധായകൻ ഫൈസലും ബിൽകെഫ്സലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡോൺപോൾ പി ഛായാഗ്രഹണവും ഇലക്ട്രോണിക് കിളി സംഗീത സംവിധാനവും നിർവഹിക്കുന്നു. കണ്ണൻ മോഹനാണ് ചിത്രത്തിന്റെ എഡിറ്റർ. സ്പൈർ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ-എ എസ് ദിനേശ്,ശബരി

ആദിവി ശേഷിന്റെ ‘ഗൂഢാചാരി 2’ റിലീസ് പ്രഖ്യാപിച്ചു; സ്പൈ ആക്ഷൻ ത്രില്ലർ 2026 മെയ് ഒന്നിനെത്തും

ആക്ഷൻ ഹീറോയിൻ പരിവേഷത്തിൽ അനുഷ്ക ഷെട്ടി; ‘ഘാട്ടി’ ട്രെയിലർ പുറത്ത്