in

ഷമീർ മുഹമ്മദ് സംവിധായകനാവുന്നു; നായകൻ പൃഥ്വിരാജ്?

ഷമീർ മുഹമ്മദ് സംവിധായകനാവുന്നു; നായകൻ പൃഥ്വിരാജ്?

മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർമാരിൽ ഒരാളായ ഷമീർ മുഹമ്മദ് സംവിധായകനാവുന്നു എന്ന് വാർത്തകൾ. സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും ചിത്രത്തിലെ നായകൻ എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോൾ വരുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ചിത്രം ആരംഭിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ആദ്യം ടോവിനോ തോമസിനെ നായകനാക്കിയാണ് ഷമീർ ചിത്രമൊരുക്കുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. അതിനു ശേഷമാണു ടോവിനോ തോമസ് മാറി പൃഥ്വിരാജ് ചിത്രത്തിൽ എത്തിയ കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാനാരംഭിച്ചത്. തന്റെ നിലവിലുള്ള കമ്മിറ്റ്മെന്റുകൾ തീർത്തതിന് ശേഷം പൃഥ്വിരാജ് ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന.

ഇപ്പോൾ നിസാം ബഷീർ ഒരുക്കുന്ന നോബഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ചെയ്യുന്നത്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ മഹേഷ് ബാബു ചിത്രം, വിപിൻ ദാസ് ഒരുക്കാൻ പോകുന്ന സന്തോഷ് ട്രോഫി, വൈശാഖ് സംവിധാനം ചെയ്യാൻ പോകുന്ന ഖലീഫ എന്നിവരും പൃഥ്വിരാജ് നേരത്തെ കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്. ജിതിൻ ലാൽ ചിത്രവും, രണ്ടു ബോളിവുഡ് ചിത്രങ്ങളും പൃഥ്വിരാജ് സുകുമാരന്റെ ലൈനപ്പിലുണ്ട്. ജയൻ നമ്പ്യാർ ഒരുക്കിയ വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജ് സുകുമാരന്റെ അടുത്ത റിലീസ്.

2015 ൽ ചാർളി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്റർ ആയി അരങ്ങേറ്റം കുറിച്ച ഷമീർ പിന്നീട് അങ്കമാലി ഡയറീസ്, വില്ലൻ, മോഹൻലാൽ, അങ്കിൾ , 9 , തണ്ണീർ മത്തൻ ദിനങ്ങൾ, ഇബിലീസ്, ഹെലൻ, ഫോറൻസിക്, അജഗജാന്തരം, ദി പ്രീസ്റ്റ്, കോൾഡ് കേസ്, ആറാട്ട്. കടുവ, കാപ്പ, മാളികപ്പുറം, എബ്രഹാം ഓസ്‍ലെർ, ടർബോ, അജയന്റെ രണ്ടാം മോഷണം, മാർക്കോ, രേഖാചിത്രം, ഗെയിം ചെയ്ഞ്ചർ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.

ഇതൊരു സിനിമയല്ല, ചരിത്രമാണ്! നൂറ് കോടിയുടെ കേരള ചരിത്രമെഴുതി മോഹൻലാൽ ‘തുടരും’