in

“റെൻ്റിൻ്റെ പേരും പറഞ്ഞ് ഡെയ്‌ലി വരും, ബട്ട് വൈ?”; ഡയറിക്കുറിപ്പുകൾ പരസ്യമാക്കി ‘ഡൊമിനിക്’…

“റെൻ്റിൻ്റെ പേരും പറഞ്ഞ് ഡെയ്‌ലി വരും, ബട്ട് വൈ?”; ഡയറിക്കുറിപ്പുകൾ പരസ്യമാക്കി ‘ഡൊമിനിക്’…

മമ്മൂട്ടിയും സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രം ജനുവരി 23 ന് ആഗോള റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും കൗതുകരമായ രീതിയിൽ ഇന്ന് മുതൽ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ.

ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന തലക്കെട്ടോടെ, ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോർമാറ്റിലാണ്‌ കാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തുക. ഡയറിയിലെ വിവരങ്ങൾ ‘വായിച്ചോ, പക്ഷെ പുറത്ത് പറയരുത്’ എന്ന രസകരമായ കുറിപ്പോടെയാണ് പോസ്റ്ററുകൾ പങ്കു വെച്ചിരിക്കുന്നത്. വിജി വെങ്കിടേഷ് അവതരിപ്പിക്കുന്ന മാധുരി എന്ന കഥാപാത്രത്തെ ആണ് ഡയറികുറിപ്പിലെ ഒരു പേജ് പരിചയപ്പെടുത്തുന്നത്. ഹൗസ് ഓണർ ആണ് ഈ കഥാപാത്രം എന്ന് ഡയറി കുറിപ്പ് സൂചിപ്പിക്കുന്നു.

View this post on Instagram

A post shared by Mammootty Kampany (@mammoottykampany)

ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നല്കിയത്. പിന്നാലെ ഇപ്പോൾ പുറത്തിറങ്ങുന്ന പോസ്റ്ററുകളും സൂചിപ്പിക്കുന്നത് അത് തന്നെ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ഇത്.

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി നടത്തുന്ന രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടിയും ഗോകുൽ സുരേഷും വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

തലൈവരുടെ ബോക്സ് ഓഫീസ് ഹുക്കും തുടരും; രോമാഞ്ചമായി ‘ജയിലർ 2’ അനൗൺസ്മെന്റ് ടീസർ

ഇന്ദ്രജിത്ത് നായകനാകുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ ചിത്രീകരണം ആരംഭിച്ചു…