in

ഹൊറർ ത്രില്ലറിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു; ചിത്രം ഒരുക്കുന്നത് ഭ്രമയുഗം സംവിധായകൻ…

ഹൊറർ ത്രില്ലറിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു; ചിത്രം ഒരുക്കുന്നത് ഭ്രമയുഗം സംവിധായകൻ…

പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ‘ഭ്രമയുഗം’ ഒരുക്കിയ രാഹുൽ സദാശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുക. ഹൊറർ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം 40 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാകും.

കൊച്ചിയിൽ അടുത്ത വർഷം ജനുവരിയിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങും എന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. ഭ്രമയുഗത്തിൻ്റെ നിർമ്മാതാക്കളായ വൈ നോട്ട് ഫിലിംസുമായി സഹകരിച്ച് രാഹുൽ ഈ ചിത്രം നിർമ്മിക്കും. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

‘എംഎൻഎംഎം’ ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, മോഹൻലാൽ എത്തുക മുഴുനീള കഥാപാത്രമായി; വെളിപ്പെടുത്തി മഹേഷ് നാരായണൻ

ഗൗതം മേനോന്റെ മമ്മൂട്ടി ചിത്രം ‘ഡൊമിനിക്’ ടീസർ നാളെ എത്തും; ആകാംക്ഷയിൽ ആരാധകർ…