in , ,

“തോക്കിന്റെ മുമ്പിലെന്ത് ത്രിമൂർത്തി, കാഞ്ചി വലിച്ചാൽ ഉണ്ട കയറും”; ‘ക്രിസ്റ്റഫർ’ സക്‌സസ് ടീസർ…

“തോക്കിന്റെ മുമ്പിലെന്ത് ത്രിമൂർത്തി, കാഞ്ചി വലിച്ചാൽ ഉണ്ട കയറും”; ‘ക്രിസ്റ്റഫർ’ സക്‌സസ് ടീസർ…

ബി ഉണ്ണികൃഷ്ണന്റെ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് ഈ വർഷം തിയേറ്ററുകളിൽ എത്തിയ രണ്ടാമത്തെ മമ്മൂട്ടി ചിത്രം. കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രത്തിന്റെ സക്‌സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ ഇപ്പോൾ. 53 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയിരിക്കുന്നത്.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ വിനയ് റായിടെയും നായകൻ മമ്മൂട്ടിയുടെയും സംഭാഷണവും ആക്ഷൻ രംഗങ്ങളുടെ കട്ട്സും ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ക്രിസ്റ്റഫറിന്റെ തോക്കിന്‌ മുമ്പിൽ നിസ്സഹായരായി പെട്ടുപോയവരുടെ കൂട്ടത്തിൽ എന്നെ കൂട്ടേണ്ട. എം ആം ത്രിമൂർത്തി”, എന്ന വിനയ് റായിയുടെ ഡയലോഗിലൂടെ ആണ് ടീസർ തുടങ്ങുന്നത്. “തോക്കിന്റെ മുമ്പിലെന്ത് ത്രിമൂർത്തി, കാഞ്ചി വലിച്ചാൽ ഉണ്ട കയറും” എന്ന മമ്മൂട്ടിയുടെ മറുപടി ഡയലോഗ് ആണ് പിന്നീട് ടീസറിൽ കേൾക്കാൻ കഴിയുക. സക്സസ് ടീസർ:

മോഹൻലാലും ഹോം സംവിധായകനും ഒന്നിക്കുന്നു; ഡ്രീം പ്രോജക്റ്റ് എന്ന് വിജയ് ബാബു…

‘ക്രിസ്റ്റി’ മുതൽ ‘ആന്റ് മാൻ’ വരെ; തിയേറ്ററുകളിൽ ഇന്ന് എത്തിയത് 6 ചിത്രങ്ങൾ…