in , ,

“കാടിന്റെ നിഗൂഢതയിൽ ഒരു ത്രില്ലർ”; നമിതയുടെ ‘ഇരവ്’ ടീസർ…

“കാടിന്റെ നിഗൂഢതയിൽ ഒരു ത്രില്ലർ”; നമിതയുടെ ‘ഇരവ്’ ടീസർ…

മൂന്ന് വർഷങ്ങൾക്ക് ശേഷം ‘ഇരവ്’ എന്ന ചിത്രത്തിലൂടെ നായികയായി തിരികെ എത്തുകയാണ് നമിത പ്രമോദ്. ഒടിടി ചിത്രമായ ജയസൂര്യയുടെ ‘ഈശോ’യിൽ നമിത അഭിനയിച്ചിരുന്നു എങ്കിലും 2020ൽ റിലീസ് ആയ അൽ മല്ലു ആണ് നമിതയുടെ അവസാന തിയേറ്റർ റിലീസ് ചിത്രം. ഴിഞ്ഞ ദിവസം കൊച്ചിയിൽ നമിതയുടെ പുതിയ ചിത്രമായ ഇരവിന്റെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് നടന്നിരുന്നു. ഫസ്ലിൻ മുഹമ്മദ്, അജിൽ വിൽസൺ എന്നിവർ ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസറും പുറത്തുവന്നിട്ടുണ്ട്.

37 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. നിഗൂഢത നിറഞ്ഞ കാടിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം എന്ന പ്രതീതിയാണ് ടീസർ നൽകുന്നത്. മികച്ച അഭിപ്രായങ്ങൾ നേടി ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനെടുകയാണ്. സർജാനോ ഖാലിദ്, ജാഫർ ഇടുക്കി, ഡാനിയൽ ബാലാജി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സെലിബ്‌സ് ആൻഡ് റെഡ് കാർപെറ്റ് പ്രൊഡക്ഷൻസ്, വിഫ്റ്റ് സിനിമാസ് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെസ്റ്റ്ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജി എന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രൊഡകഷൻ ഹൗസ് ആണ് വിഫ്റ്റ് സിനിമാസ്. വിഷ്ണു പി വി ആണ് ചിത്രം രചിച്ചിരിക്കുന്നത്. അജയ് ടി എ, ഫ്രാങ്ക്ളിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിഖിൽ വേണു ആണ് എഡിറ്റർ. അരുൺ രാജ് സംഗീതം ഒരുക്കുന്നു. ടീസർ:

“മുന്തിരികള്ളിന് കയ്പ്പ് ആണല്ലേടി”; 4Kയിൽ ‘പരുമല ചെരുവിലെ’ വീഡിയോ ഗാനം പുറത്ത്…

നാല് ഭാഷകളിൽ ഡിവൈൻ ഹിറ്റ് ‘മാളികപ്പുറം’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…