in , ,

“ഇത് ബോളിവുഡിന്റെ ഡ്രൈവിംഗ് ലൈസൻസ്”; ‘സെൽഫി’ ട്രെയിലർ ഇതാ…

“ഇത് ബോളിവുഡിന്റെ ഡ്രൈവിംഗ് ലൈസൻസ്”; ‘സെൽഫി’ ട്രെയിലർ ഇതാ…

മലയാളത്തിന്റെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ആയ ‘സെൽഫി’യുടെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് സ്റ്റാർ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ആയിരിക്കുന്നത്. സൂപ്പർസ്റ്റാർ വിജയ് എന്ന കഥാപാത്രത്തെ ആണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൂപ്പർസ്റ്റാറിന്റെ ആരാധകനും പോലീസ് ഓഫീസറുമായ ഓം പ്രകാശ് എന്ന കഥാപത്രമായി ഇമ്രാൻ ഹാഷ്മിയും എത്തുന്നു.

ചിത്രത്തിനെ കുറിച്ചുള്ള വ്യക്തമായ ധാരണകൾ ട്രെയിലർ നൽകുന്നുണ്ട്. സൂപ്പർസ്റ്റാർ വിജയുടെ ആമുഖത്തോടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. വർഷത്തിൽ നാല് സിനിമകൾ ചെയ്തും പരസ്യങ്ങളും മറ്റ് ലൈവ് ഇവന്റ്സും റിയാലിറ്റി ഷോകളും ഒക്കെ ചെയ്തുള്ള തന്റെ ഷെഡ്യൂളിനെ കുറച്ചൊക്കെ പ്രെസ് മീറ്റിൽ പറയുന്ന സൂപ്പർതാരത്തിനെ ആണ് പിന്നീട് കാണാൻ കഴിയുന്നത്.

പോലീസ് ഓഫീസറായ ഓം പ്രകാശ് സൂപ്പർസ്റ്റാറിന്റെ ആരാധകൻ ആണ്. താരത്തിന് ഒപ്പം ഒരു സെൽഫി ആണ് അദ്ദേഹത്തിന്റെയും മകന്റെയും ആഗ്രഹം. അതിന് ഒരു അവസരം ഉണ്ടാവുമ്പോൾ ചില തെറ്റിദ്ധാരണകൾ കാരണം സൂപ്പർസ്റ്റാറും ആരാധകനും ഉടക്കേണ്ടി വരുന്നതും തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്. ട്രെയിലർ:

ഗുഡ് ന്യൂസ് എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ ചെയ്ത രാജ് മെഹ്ത ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നുഷ്‌റത്, ഡയാന പെന്റി എന്നിവർ ആണ് ചിത്രത്തിലെ നായികമാർ. ധർമ്മ പ്രൊഡക്ഷൻസിന് ഒപ്പം മലയാളത്തിൽ നിന്ന് നടൻ പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിസും കൂടാതെ കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 24ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

അന്ന് ജോസഫ്, ഇന്നിനി ‘ഇരട്ട’ പവറിലും ജോജു വരുന്നു; ട്രെയിലർ അതിഗംഭീരം…

“ശരിതന്നെട്ടോ, ഒരു അവിഹിതം ഉണ്ട്”; വിൻസിയുടെ ‘രേഖ’ ടീസർ…