in

ഒഫീഷ്യലായി പുറത്തുവിട്ട ട്രെയിലർ വെറും ഡ്യൂപ്ലിക്കേറ്റ്; ‘ഫാർസി’ ഒറിജിനൽ ട്രെയിലർ 13ന്…

ഒഫീഷ്യലായി പുറത്തുവിട്ട ട്രെയിലർ വെറും ഡ്യൂപ്ലിക്കേറ്റ്; ‘ഫാർസി’ ഒറിജിനൽ ട്രെയിലർ 13ന്…

ആമസോൺ പ്രൈം വീഡിയോയുടെ പുതിയ വെബ് സീരീസായ ‘ഫാർസി’യുടെ റിലീസ് തീയതി ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതും മികച്ചൊരു ത്രില്ലിംഗ് റൈഡ് നൽകുകയും ചെയ്യുന്ന ഒരു ത്രില്ലർ ആകും ഈ സീരീസ് എന്നാണ് റിപ്പോർട്ട്.നിരൂപക പ്രശംസ നേടിയ ‘ഫാമിലി മാൻ’ എന്ന വെബ് സീരീസിന്റെ സ്രഷ്‌ടാക്കളായ രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറും വിജയ് സേതുപതിയും ഒന്നിക്കുന്ന സീരീസ് എന്ന നിലയിലും സീരീസ് വളരെയധികം ശ്രദ്ധനേടുന്നുണ്ട്.

ഇരു താരങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 10ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സീരീസിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും എന്ന് മുൻപ് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇന്നൊരു ട്രെയിലറും ട്വിസ്റ്റോട് കൂടി നിർമ്മാതാക്കൾ പുറത്തുവിടുകയും ചെയ്തു. ഇത്തരത്തിൽ ഇന്ന് റിലീസ് ചെയ്ത ട്രെയിലർ ഫെയ്ക്ക് ആണെന്ന് മാത്രം. ഒറിജിനൽ ട്രെയിലർ ജനുവരി 13ന് റിലീസ് ചെയ്യും എന്ന് ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വീഡിയോ കാണാം:

ഷാഹിദ് കപൂർ കൂടി ഭാഗമായ ഫെയ്ക്ക് ട്രെയിലർ ശരിക്കും ഒറിജിനൽ ട്രെയിലറിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ആയി മാറി എന്ന് പറയാം. പുറത്തിറങ്ങിയ വിഡിയോയിൽ ‘ഫാർസി ഷാഹിദ് (വ്യാജ ഷാഹിദ്)’ ഒരു ഫാർസി (വ്യാജ) ട്രെയിലർ ചിത്രീകരിക്കുന്നതിന് ഇടയിലേക്ക് ഷാഹിദ് എത്തി ശകാരിക്കുന്നത് ആണ് കാണാൻ കഴിയുന്നത്. അതിനു ശേഷം ഒറിജിനൽ ട്രെയിലർ ഉടൻ വരും എന്ന് ഷാഹിദ് പറയുകയും ട്രെയിലർ റിലീസ് തീയതി വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഷാഹിദ് കപൂർ ഒരു തട്ടിപ്പുകാരനായി എത്തുന്ന സീരീസിൽ ഈ തട്ടിപ്പുകാരനെ പിടികൂടാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന നിശ്ചയദാർഢ്യമുള്ള ഉദ്യോഗസ്ഥനായി ആണ് വിജയ് സേതുപതിയും എത്തുന്നത്. കെ കെ മേനോൻ, റാഷി ഖന്ന, അമോൽ പലേക്കർ, റെജീന കസാന്ദ്ര, ഭുവൻ അറോറ എന്നിവർ ആണ് മറ്റ് താരങ്ങൾ.

“പ്രണയഭാവത്തിൽ ചിരഞ്ജീവിയും ശ്രുതിയും”; ‘വാൾട്ടയർ വീരയ്യ’യിലെ പുതിയ ഗാനം എത്തി…

വാരിസിലൂടെ കേരളത്തിൽ അഞ്ചാമതും ആ നേട്ടം സ്വന്തമാക്കി വിജയ്; കളക്ഷൻ റിപ്പോർട്ട് ഇതാ…