വാരിസിലൂടെ കേരളത്തിൽ അഞ്ചാമതും ആ നേട്ടം സ്വന്തമാക്കി വിജയ്; കളക്ഷൻ റിപ്പോർട്ട് ഇതാ…

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അന്യഭാഷാ നടന്മാരിൽ മുന്നിലാണ് ദളപതി വിജയ്. താരത്തിന്റെ ഓരോ ചിത്രവും ഇവിടെ റിലീസ് ചെയ്യുമ്പോൾ കിട്ടുന്ന സ്വീകാര്യതയിലൂടെ അത് വീണ്ടും വീണ്ടും തെളിയുക ആണ്. വളരെ കുറഞ്ഞ ഹൈപ്പിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘വാരിസ്’ എന്ന വിജയ് ചിത്രത്തിന് കിട്ടിയ വരവേൽപ്പ് ആണ് ഏറ്റവും പുതിയ ഉദാഹരണം. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുക ആണ്.
കേരള ബോക്സ് ഓഫീസിൽ നിന്ന് 4.35 കോടി ഗ്രോസ് കളക്ഷൻ ആണ് ചിത്രം നേടിയിരിക്കുന്നത്. 3.4 കോടി നെറ്റ് കളക്ഷനും ഏകദേശം 1.85 കോടിയോളം ഷെയറും ചിത്രത്തിന് നേടാൻ ആയി. കേരളത്തിൽ നിന്ന് നാല് കോടിയിലധികം ആദ്യ ദിനത്തിൽ കളക്ഷൻ നേടുന്ന അഞ്ചാമത്തെ വിജയ് ചിത്രമായി വാരിസ് മാറിയിരിക്കുക ആണ്. വാരിസ് കൂടി കൂട്ടി ആകെ 7 ചിത്രങ്ങൾ മാത്രമാണ് ഈ നേട്ടം കേരള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്.
ബീസ്റ്റ്, സർക്കാർ, ബിഗിൽ, മേഴ്സൽ, വിക്രം, 2.0 എന്നിവയാണ് ആണ് മറ്റ് ചിത്രങ്ങൾ. ഏഴ് ചിത്രങ്ങളിൽ അഞ്ചും വിജയ് ചിത്രങ്ങൾ ആയത് താരത്തിന് കേരളത്തിൽ നിന്ന് ലഭിക്കുന്ന വൻ സ്വീകാര്യതയെ ആണ് സൂചിപ്പിക്കുന്നത് എന്ന് നിസംശയം പറയാം. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത വാരിസിൽ നായികയായി എത്തിയത് രാഷ്മിക മന്ദാന ആണ്. വാരിസ് ട്രെയിലർ: