വേറിട്ട ലുക്കിൽ ജയറാം തിരികെ മലയാളത്തിലേക്ക്; ‘ഓസ്‌ലർ’ ഫസ്റ്റ് ലുക്ക്…
തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന ജയറാം വീണ്ടും മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുകയാണ്. ‘ആട്’ ഫ്രാഞ്ചൈസി ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഓസ്‌ലർ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ജയറാമിനെ തികച്ചും വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.
അബ്രഹാം ഓസ്‌ലർ എന്ന കഥാപാത്രത്തെ ആണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ഡോക്ടർ രൻദീർ കൃഷ്ണൻ ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആണ് ആരംഭിക്കുന്നത്. മിഥുൻ മുകുന്ദൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. സൈജു ശ്രീധരൻ ആണ് എഡിറ്റർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ: