‘കൽക്കി 2898 എഡി’ ആഗോള കളക്ഷൻ 1000 കോടി കടന്നു; ആരാധകർക്ക് നന്ദി പറഞ്ഞ് നിർമ്മാതാക്കൾ…
വമ്പൻ കളക്ഷനുമായി ബോക്സ് ഓഫീസിൽ കുതിക്കുന്ന പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ ആഗോള കളക്ഷൻ 1000 കോടി കടന്നു. ഇതൊടുകൂടി ഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ചിത്രമായും കൽക്കി 2898 എഡി മാറിയിരിക്കുകയാണ്. ദംഗൽ, ബാഹുബലി 2, ആർആർആർ, കെജിഎഫ് 2, ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾ ആണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തയാക്കിയത്.
പ്രഭാസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ടാമത്തെ 1000 കോടി ക്ലബ് ചിത്രമാണ് ഇത്. ബാഹുബലി 2 ആണ് പ്രഭാസിന്റെ ആദ്യത്തെ 1000 കോടി ക്ലബ് ചിത്രം. ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രത്യേകത പോസ്റ്ററും പുറത്തിറക്കി. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്. മൂന്നാം വാരത്തിലും ഗംഭീര അഭിപ്രായങ്ങളുമായ് പ്രദർശനം തുടരുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്.
1000 CRORES and counting…💥
This milestone is a celebration of your love. We poured our hearts into this film, and you embraced it with open hearts.
Thank you to the audience across the world ❤️ #Kalki2898AD #1000CroreKalki@SrBachchan @ikamalhaasan #Prabhas @deepikapadukone… pic.twitter.com/wGen7N8V9t— Vyjayanthi Movies (@VyjayanthiFilms) July 13, 2024
കേരള ബോക്സ് ഓഫീസിൽ 10 കോടി ഷെയർ കടന്ന ‘ബാഹുബലി 2: ദ കൺക്ലൂഷൻ’ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി ‘കൽക്കി 2898 എഡി’ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയത്.
‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ഈ ചിത്രം 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ ചിത്രം ഗംഭീര അഭിപ്രായങ്ങളോടെ മൂന്നാം വാരത്തിലും പ്രദർശനം തുടരുകയാണ്.