സെൽഫ് ട്രോളുമായി നിവിൻ വീണ്ടും; ‘മലയാളി ഫ്രം ഇന്ത്യ’യിലെ വേൾഡ് മലയാളി ആന്തം എത്തി…

ഹിറ്റ് ആയ ആദ്യ സിംഗിളിന് ശേഷം ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ ഇന്ന് പുറത്തിറക്കി. നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പ്രൊമോ ഗാനം ‘വേൾഡ് മലയാളി ആന്തം’ ആണ് റിലീസ് ആയിരിക്കുന്നത്. നിവിൻ പോളിയ്ക്ക് ഒപ്പം സംവിധായകൻ ഡിജോയും ഈ പ്രൊമോ ഗാനത്തിൽ പ്രതീക്ഷപ്പെടുന്നുണ്ട്.
ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ചെയ്ത പ്രൊമോ വീഡിയോ പോലെ സെൽഫ് ട്രോൾ ചെയ്യുന്ന നിവിനെ ആണ് ഈ പ്രൊമോ ഗാനത്തിലും കാണാൻ കഴിയുന്നത്. ജേക്സ് ബിജോയ് സംഗീത ഒരിക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഷാരിസ് മുഹമ്മദ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. തമിഴ് റാപ്പും വരികളും ഒരുക്കിയത് അസൽ കോലാർ ആണ്. അക്ഷയ് ഉണ്ണികൃഷ്ണൻനും ജേക്സ് ബിജോയും ചേർന്നാണ് ഗാനം ആലപിച്ചത്. വീഡിയോ:
നിവിൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കംപ്ലീറ്റ് എന്റർടെയ്നറായി ഒരുക്കിയ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ ആണ് നിർമ്മിച്ചത്. ഡിജോയുടെ മുൻ ചിത്രമായ ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. സുദീപ് ഇളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. മെയ് 1ന് ആണ് ചിത്രത്തിന്റെ റിലീസ്.