in , ,

റീൽസ് കൂടാതെ ‘കൈ എത്തും ദൂരത്ത്’ പാട്ടും പാടി രംഗ; ‘ആവേശം’ ടാലൻ്റ് ടീസറും സൂപ്പർ ഹിറ്റ്…

റീൽസ് കൂടാതെ ‘കൈ എത്തും ദൂരത്ത്’ പാട്ടും പാടി രംഗ; ‘ആവേശം’ ടാലൻ്റ് ടീസറും സൂപ്പർ ഹിറ്റ്…

തിയേറ്ററുകളിൽ ആളെ കൂട്ടി ആരവങ്ങൾ തീർത്ത് മുന്നേറുകയാണ് ഫഹദ് ഫാസിലിൻ്റെ പുതിയ ചിത്രം ആവേശം. രോമാഞ്ചത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രവും മലയാളത്തിൻ്റെ മറ്റൊരു അൻപത് കോടി ക്ലബ് ചിത്രമായി മാറിയിരിക്കുന്നു. ഇപ്പോളിതാ ചിത്രത്തിൻ്റെ ഒരു പ്രോമോ വീഡിയോ കൂടി ഓൺലൈനിൽ എത്തുകയും ട്രെൻഡിങ് ആയി മാറുകയും ആണ്. ടാലൻ്റ് ടീസർ എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉള്ള ചിത്രത്തിലെ ചില രംഗങ്ങൾ ആണ് ടാലൻ്റ് ടീസറിൽ ഉൾപ്പെടുത്തിയിരികുന്നത്. ഫഹദ് ഫാസിലിൻ്റെ രംഗ എന്ന കഥാപാത്രം റീൽസ് ചെയ്യുന്നതും അതിനെ കുറിച്ച് ആണ് പിള്ളേരും അമ്പാനും (സജിൻ അവതരിപ്പിച്ച കഥാപാത്രം) സംസാരിക്കുന്നതും ഒക്കെയാണ് ഈ ടീസറിൽ ഉള്ളത്. തിയേറ്റർ പതിപ്പിൽ ഉൾപ്പെടുത്താതെ ഇരുന്ന ചെറിയ ഒരു ഭാഗവും ഈ ടീസറിൽ ഉണ്ട്. ഫഹദ് ഫാസിലിൻ്റെ ആദ്യ ചിത്രം കൈ എത്തും ദൂരത്തിലെ പൂവേ ഒരു മഴമുത്തം എന്ന ഗാനത്തിൻ്റെ വരികൾ ലേശം മാറ്റങ്ങളോടെ പാടി അമ്പാനെയും പിള്ളേരെയും മറികടന്ന് രംഗ പോകുന്നത് ആണ് ആ ഭാഗം. വീഡിയോ കാണാം:

മൂന്ന് കോളേജ് വിദ്യാർത്ഥികളെയും രംഗ എന്ന ഗുണ്ടയെയും ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന ആവേശം ഫഹദ് ഫാസിലിനെ ഇതുവരെ കാണാത്ത രീതിയിൽ പുനരവതരിപ്പിക്കുക ആണ് ചെയ്തത്. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം 50 കോടി നേട്ടവും പിന്നിട്ട്‌ ബോക്സ് ഓഫീസിൽ കുതിക്കുക ആണ്. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നസ്രിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. സമീർ താഹിർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷൻ ആണ്.

Content Summary: Aavesham Talent Teaser is Trending

സെൽഫ് ട്രോളുമായി നിവിൻ വീണ്ടും; ‘മലയാളി ഫ്രം ഇന്ത്യ’യിലെ വേൾഡ് മലയാളി ആന്തം എത്തി…

തിയേറ്ററുകളിൽ നിലയ്ക്കാത്ത ‘ആവേശ’ത്തിന് 100 കോടി ക്ലബ്ബിൽ ഹാപ്പി എൻട്രി…