in

മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പവിത്രം പാട്ടിൻ്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച് ശോഭന… 

മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പവിത്രം പാട്ടിൻ്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച് ശോഭന… 

ദിവസങ്ങൾക്ക് മുൻപ് പ്രേക്ഷകർക്ക് പെട്ടെന്ന് ഒരു സർപ്രൈസ് നല്കി ഒരു മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചിരുന്നു. എൽ360 (L360) എന്ന് താല്കാലിക പേര് നൽകിയിരിക്കുന്ന ഈ ചിത്രം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.  

മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് . ശോഭന തന്നെയാണ് ഇക്കാര്യം ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ട് സ്ഥിരീകരിച്ചത്. ഈ സന്തോഷ വാർത്ത പങ്കുവെച്ച വീഡിയോയിൽ മോഹൻലാലാലും ശോഭനയും ഒന്നിച്ച പവിത്രം എന്ന സിനിമയിലെ ‘വാലിന്മേൽ പൂവും’ എന്ന ഹിറ്റ് ഗാനം പശ്ചാത്തലത്തിൽ കേൾക്കാൻ കഴിയുന്നുണ്ട്.  

2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിൽ ആയിരുന്നു ഇരുവരും ഇതിന് മുൻപ് ഒന്നിച്ചത്. എന്നാൽ നായികാനായകന്മാരായി ഇരുവരും ഇതിന് മുൻപ് അഭിനയിച്ചത് 2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിൽ ആണ്. മലയാളത്തിൽ എക്കാലത്തെയും മികച്ച ജോഡികൾ ആയ ഇവർ 20 വർഷനങ്ങൾക്ക് ശേഷം ആണിപ്പോൾ വീണ്ടും ജോഡികളായി സ്ക്രീനിൽ എത്തുന്നത്. കുറേ വർഷങ്ങൾക്കു ശേഷം താൻ ഒരു മലയാള സിനിമ ചെയ്യാന് പോകുക ആണെന്നും സൂപ്പർ എക്സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു. 

ലാൽ ജിയുടെ (മോഹൻലാൽ) 360 ആം ചിത്രമാണ് ഇതെന്നും എല്ലാവിധ ആശംസകൾ നേരുന്നു എന്നും ശോഭന വീഡിയോയിൽ പറഞ്ഞ്. കൂടാതെ, ഇത് മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്ന് തോന്നുന്നു എന്നും അതിൽ സൂപ്പർ എക്സൈറ്റഡ് ആണെന്നും ശോഭന പറയുന്നു. എല്ലാവർക്കും ഈ ചിത്രം ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് ശോഭന വീഡിയോ അവസാനിപ്പിച്ചത്.   

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടു കൂടിയാകും L360 പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മലയാളത്തിന്റെ മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക എന്നാണ് വിവരം. കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. 2020ൽ റിലീസ് ചെയ്തത വരനെ ആവശ്യമുണ്ട് എന്ന ചിത്രമായിരുന്നു ശോഭനയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. 

അരങ്ങേറ്റ ചിത്രവും രണ്ടാം ചിത്രവും 50 കോടി ക്ലബിൽ; ‘ആവേശം’ സംവിധായകൻ ജിത്തു മാധവന് അപൂർവ്വ നേട്ടം…

സെൽഫ് ട്രോളുമായി നിവിൻ വീണ്ടും; ‘മലയാളി ഫ്രം ഇന്ത്യ’യിലെ വേൾഡ് മലയാളി ആന്തം എത്തി…