in , ,

രാജകീയ പ്രൗഢിയിൽ മലയാളത്തിന്റെ മോഹൻലാൽ; പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

രാജകീയ പ്രൗഢിയിൽ മലയാളത്തിന്റെ മോഹൻലാൽ; പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യുടെ ടീസർ പുറത്തിറങ്ങി. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിൻ്റെയും പ്രതികാരത്തിൻ്റെയും കഥ പറയുന്ന ഒരു ഇതിഹാസ ചിത്രമായിരിക്കും ‘വൃഷഭ’ എന്ന വ്യക്തമായ സൂചനയാണ് ടീസർ നൽകുന്നത്. രാജകീയ പ്രൗഢിയിൽ, ഒരു യോദ്ധാവിൻ്റെ രൂപത്തിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

കന്നഡ സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് റിലീസ് ചെയ്യുക. തൻ്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മോഹൻലാൽ ഒരു രാജാവിൻ്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ദൃശ്യപരമായി പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ വാഗ്ദാനം.

കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ‘വൃഷഭ’ ആശീർവാദ് സിനിമാസാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മോഹൻലാലിനൊപ്പം രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാം സി.എസ് സംഗീതവും, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ തുടങ്ങിയവർ ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. 2025 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ധ്യാൻ ശ്രീനിവാസനും ലുക്മാനും ഒന്നിക്കുന്ന ‘വള’ നാളെ പ്രദർശനത്തിനെത്തും

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് പുതിയ തിയേറ്റർ; അഞ്ചലിൽ ‘അർച്ചന’ സിനിമാസ് പ്രവർത്തനം തുടങ്ങി