in

‘തെറ്റിദ്ധരിക്കരുത്, മമ്മൂക്കയെ ചലഞ്ച് ചെയ്തത് ഫിറ്റ്നസ് ചലഞ്ചിന് മാത്രം ആണേ’: വിവേക് ഗോപൻ

‘തെറ്റിദ്ധരിക്കരുത്, മമ്മൂക്കയെ ചലഞ്ച് ചെയ്തത് ഫിറ്റ്നസ് ചലഞ്ചിന് മാത്രം ആണേ’: വിവേക് ഗോപൻ

മോഹൻലാൽ, ജൂനിയർ എൻടിആർ, നാഗാർജുന തുടങ്ങി നിരവധി താരങ്ങൾ ഫിറ്റ്നസ് ചലിങ്ങിന്‍റെ ഭാഗം ആയി. കായിക മന്ത്രി രാജ്യവർധൻ സിങ് രാഥോഡ് ആണ് ഈ ഒരു ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. അദ്ദേഹം നേരിട്ട് തന്നെ മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലിനെ നോമിനേറ്റ് ചെയ്യുക ആയിരുന്നു. പിന്നീട് ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിലും ഫിറ്റ്നസ് ചലഞ്ച് ട്രെൻഡ് ആയി മാറി. ഇപ്പോള്‍ ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്ത യുവനടൻ വിവേക് ഗോപന് പിന്നീട് തുടരെ തുടരെ വിശദീകരണ വീഡിയോ ഇടേണ്ട സാഹചര്യം വന്നു എന്നതാണ് പുതിയ വാര്‍ത്ത‍. സോഷ്യൽ മീഡിയയിലെ ഇപ്പോളത്തെ സംസാര വിഷയമായി ഇത് മാറി കഴിഞ്ഞു.

മണിക്കൂറുകൾക്ക് മുൻപ് ആണ് യുവനടൻ വിവേക് ഗോപൻ ഫിറ്റ്നസ് ചലഞ്ച് വീഡിയോ പോസ്റ്റ് ചെയ്‌തത്. വർക്ക് ഔട്ട് വീഡിയോയ്ക്ക് ഒപ്പം മറ്റു താരങ്ങളെ നോമിനേറ്റും ചെയ്തു വിവേക് ഗോപൻ. മമ്മൂട്ടി, ദുൽഖർ സൽമാൻ, ദീപ്തി സതി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെ ആണ് വിവേക് ഗോപൻ നോമിനേറ്റ് ചെയ്തത്. എന്നാൽ ചില ആരാധകർ ഇക്കാര്യം തെറ്റി ധരിച്ചു വിവേക് ഗോപന് മെസ്സേജ് അയച്ചു. വിവേക് മമ്മൂക്ക ഉൾപ്പെടെ ഉള്ള താരങ്ങളെ വെല്ലുവിളിച്ചു എന്നാണ് ചിലർ തെറ്റിദ്ധരിച്ചത്! അതിനാൽ താരം ഇപ്പോൾ മറ്റൊരു വിഡിയോയും ആയി എത്തിയിരിക്കുക ആണ്.

ഫിറ്റ്നസ് ചലഞ്ച് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും മറ്റും വിവേക് വിഡിയോയിൽ ആരാധകരോട് പങ്കുവെക്കുന്നു. മമ്മൂക്കയെയോ ദുൽഖറിനെയോ ടോവിനോയെയോ ഒന്നും ചലഞ്ച് ചെയ്യാൻ താന്‍ ആളല്ല എന്നും വിവേക് കൂട്ടിച്ചേർത്തു. ഈ ചലഞ്ചിന്‍റെ ഒരു രീതി ആണ് നമുക്ക് പ്രിയപ്പെട്ടവരെ ചലഞ്ച് ചെയ്യുക. ഇനി ലാലേട്ടൻ പ്രിയപ്പെട്ടതല്ലേ എന്ന് പറഞ്ഞു അടുത്ത പ്രശ്നം ഉണ്ടാക്കല്ലേ എന്നും തമാശ ആയി വിവേക് പറഞ്ഞു. ലാലേട്ടൻ ഒരു ചലഞ്ച് ആൾറെഡി ചെയ്തു കഴിഞ്ഞല്ലോ എന്നതും വിവേക് ഓർമ്മപ്പെടുത്തി.

‘മമ്മൂക്കയെ ചലഞ്ച് ചെയ്യാന്‍ മാത്രം ആളായോ നീ’ എന്നതടക്കമുള്ള മെസ്സേജുകളും കമന്‍റുകളുമാണ് തനിക്ക് ലഭിച്ചത് എന്ന് വിവേക് ഗോപൻ പറഞ്ഞു. ഒന്നിലേറെ വീഡിയോ ഇതുമായി ബന്ധപ്പെട്ടു താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നും വിവേക് പറഞ്ഞു.

വായിക്കാം: മൂന്നു സിനിമാ ഇൻഡസ്ട്രികളിലെ മിന്നും താരങ്ങൾക്ക് മോഹൻലാലിന്‍റെ ‘ആരോഗ്യപരമായ’ വെല്ലുവിളി!

സണ്ണി വെയ്ൻ നിർമ്മിക്കുന്ന നാടകത്തിൻറെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി

സാബു സിറിലും എത്തി; ഇന്ത്യൻ സിനിമയിലെ വിസ്മയമാകാൻ മോഹൻലാൽ – പ്രിയദർശൻ ചിത്രം!