in

വിക്രമിന് ഹോട്ട്സ്റ്റാറിൽ സർവ്വകാല റെക്കോർഡ് ഓപ്പണിംഗ് വീക്കെൻഡ്…

വിക്രമിന് ഹോട്ട്സ്റ്റാറിൽ സർവ്വകാല റെക്കോർഡ് ഓപ്പണിംഗ് വീക്കെൻഡ്…

തീയേറ്ററുകളിൽ നേടിയ ഗംഭീര വിജയത്തിന് ശേഷം ലോകേഷ് കനാഗരാജൻ സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രം ‘വിക്രം’ ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുക ആണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങ് ആരംഭിച്ച ചിത്രം ഇപ്പോൾ സർവ്വകാല റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വിവരമാണ് പുറത്തുവരുന്നത്. ഔദ്യോഗികമായി ഹോട്ട്സ്റ്റാർ തന്നെയാണ് ഈ വിവരം അവരുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് വീക്കെൻഡ് വ്യൂവർഷിപ്പ് ആണ് ചിത്രം നേടിയത്. മാത്രവുമല്ല ഹോട്ട്സ്റ്റാറിന് ഏറ്റവും കൂടുതൽ വരിക്കാരെയും വീക്കെൻഡിൽ വിക്രം നേടി കൊടുത്തു. ഈ കാലയളവിൽ ചിത്രത്തിന് റെക്കോർഡ് വാച്ച് ടൈം നേടാനും സാധിച്ചിട്ടുണ്ട്. ട്വീറ്റ്:

മലയാളത്തിന് റഹ്മാൻ സംഗീതം വീണ്ടും; മലയൻകുഞ്ഞിലെ ഗാനം എത്തി…

ഗൾഫ് ബോക്സ് ഓഫീസിൽ ‘കടുവ’യുടെ ഗർജനം; മോളിവുഡിന് ഒരു അപൂർവ്വ റെക്കോർഡ് നേട്ടം…