ഡാൻസും പാട്ടുമായി കമൽ ഹാസൻ; ‘വിക്രം’ ചിത്രത്തിലെ ആദ്യ ഗാനം എത്തി…
ലോകേഷ് കനഗരാജ് ഒരുക്കുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസന്റെ ആക്ഷൻ മാത്രമല്ല ഡാൻസും കാണാം എന്ന സൂചന നൽകി ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുക ആണ്. ‘പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ ആണ് വീഡിയോ എത്തിയിരിക്കുന്നത്.
ലിറിക്കൽ വീഡിയോയിൽ ഗാന രംഗത്തിലെ ചില ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കമൽ ഹാസന്റെ ഡാൻസും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദ്രൻ ആണ് ഗാനത്തിന് സംഗീതം പകർന്നത്. വീഡിയോ കാണാം:
സാക്ഷാൽ കമൽ ഹാസൻ തന്നെയാണ് ഗാനത്തിന് വരികൾ എഴുതിയതും ആലപിച്ചതും. അനിരുദ്ധിന്റെ സംഗീതത്തിൽ കമൽ ഹാസന്റെ ഈ ഗാനം ആരാധകരുടെ പ്ലേലിസ്റ്റിൽ സ്ഥാനം പിടിക്കും എന്നത് തീർച്ച. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഇത്. കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്ന് രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂൺ മൂന്നിന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.