in , ,

പ്രേക്ഷകർ കാത്തിരുന്ന പ്രണയഗാനം; കെജിഎഫ് 2വിലെ ‘മെഹബൂബ’യുടെ വീഡിയോ എത്തി…

പ്രേക്ഷകർ കാത്തിരുന്ന പ്രണയഗാനം; കെജിഎഫ് 2വിലെ ‘മെഹബൂബ’യുടെ വീഡിയോ എത്തി…

മാസ് സിനിമ എന്നതിന് അപ്പുറം പ്രേക്ഷകർക്ക് പലരീതിയിലും ഇമോഷണലി കണക്റ്റ് ചെയ്യാൻ സാധിച്ച സിനിമയാണ് കെജിഎഫ് 2. അമ്മ – മകൻ ബന്ധവും പ്രണയവും ഒക്കെ വളരെ മനോഹരമായി യഷ് നായകനായ ഈ ചിത്രത്തിൽ സംവിധായകൻ പ്രശാന്ത് നീൽ അവതരിപ്പിച്ചു. അപ്രതീക്ഷിതമായി മനോഹരമായ ഒരു പ്രണയ ഗാനം ചിത്രം സമ്മാനിച്ചപ്പോൾ പ്രേക്ഷകർ അത് ഹൃദയം കൊണ്ട് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ ഒട്ടാകെ തരംഗമായ ‘മെഹബൂബ’ എന്ന ഈ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്.

നായകൻ റോക്കിയോട് നായിക റീന പ്രണയം അറിയിക്കുന്ന സന്ദർഭത്തിൽ ആണ് മെഹബൂബ എന്ന ഗാനം ചിത്രത്തിൽ വരുന്നത്. തുടർന്ന് അവരുടെ പ്രണനിമിഷങ്ങളും കല്യാണവും എല്ലാം ഗാനത്തിൽ ദൃശ്യമാകുന്നു. വീഡിയോ ഗാനം കാണാം:

സുധാംസു ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത്. രവി ബാസൂർ സംഗീതം പകർന്ന ഗാനം ആലപിച്ചത് അനന്യ ഭട്ട് ആണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായി മാറിയ മെഹബൂബ റീൽസ്, യൂട്യൂബ് ഷോർട്ട്സ് പോലെയുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ വമ്പൻ തരംഗമായിരുന്നു സൃഷ്ടിച്ചത്. എന്നാൽ ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ മാത്രമാണ് ഡിജിറ്റലി റിലീസ് ആവുന്നത്.

“എഴുതി വെച്ചതല്ല എടുത്തത്, പൊട്ടും എന്ന് വിചാരിച്ച പടം ഹിറ്റ് ആയി”, ധ്യാൻ ‘ലവ് ആക്ഷൻ ഡ്രാമ’യെ കുറിച്ച് പറയുന്നു…

ഡാൻസും പാട്ടുമായി കമൽ ഹാസൻ; ‘വിക്രം’ ചിത്രത്തിലെ ആദ്യ ഗാനം എത്തി…