in

‘വിക്രം’ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ…

‘വിക്രം’ ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് ഹോട്ട്സ്റ്റാർ…

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയ കമൽ ഹാസൻ ചിത്രം ‘വിക്രം’ ഒടിടി റിലീസിനായി തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഒരു സ്‌പെഷ്യൽ വീഡിയോയും ഹോട്ട്സ്റ്റാർ പുറത്തിറങ്ങിയിട്ടുണ്ട്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂലൈ 8 മുതൽ വിക്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കും എന്ന ഔദ്യോഗിക അറിയിപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഇതൊട് കൂടി ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമമായിരിക്കുക ആണ്. ഹോട്ട്സ്റ്റാർ പുറത്തിറക്കിയ വിക്രം സ്‌പെഷ്യൽ വീഡിയോ കാണാം:

കമൽ ഹാസന് ഒപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ വിക്രം സംവിധാനം ചെയ്തത് ലോകേഷ് കനാഗരാജ് ആണ്. അദ്ദേഹം മുൻപ് സംവിധാനം ചെയ്ത കൈതി എന്ന കാർത്തി ചിത്രത്തെ കൂടി വിക്രമുമായി ബന്ധപ്പെടുത്തി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തന്നെ സൃഷ്ടിക്കുകയും ചെയ്തു. ഇനി ഈ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്ക് കൈതി 2, വിക്രം 3 എന്നീ ചിത്രങ്ങളും വരാൻ ഇരിക്കുക ആണ്. ആരാധകർ നൽകിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽ സി യു) എന്ന പേരിൽ ആയിരിക്കും ഔദ്യോഗികമായി ഇതിന്റെ ഭാഗമായ ചിത്രങ്ങൾ ഇനി അറിയപ്പെടുക. ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ടൈറ്റിലിന് ഒപ്പം എൽസിയൂ എന്ന് കൂടി നൽകും എന്ന് ലോകേഷ് പറഞ്ഞിരുന്നു.

തമിഴ് സൂപ്പർതാരം സൂര്യയെയും ഈ സിനിമാറ്റിക്ക് യൂണിവേഴ്സിലേക്ക് ലോകേഷ് അവതരിപ്പിച്ചു കഴിഞ്ഞു. റോളക്‌സ് എന്ന കഥാപാത്രമായി ആണ് സൂര്യ വിക്രമിന്റെ ക്ലൈമാക്സ് സീനിൽ ഒരു കാമിയോ റോളിൽ എത്തിയത്. ഈ കഥാപാത്രത്തെ ഇനി വരുന്ന ചിത്രങ്ങളിൽ കാണാൻ കഴിയും. തീയേറ്ററുകളിൽ വമ്പൻ ഹിറ്റായ വിക്രം ബോക്സ് ഓഫീസിൽ നിന്ന് 400 കോടിയിലധികം രൂപയുടെ കളക്ഷൻ ആണ് നേടിയത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടി ആയിരുന്നു കമൽ ഹാസൻ. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന ബാനറിൽ ആണ് അദ്ദേഹം ചിത്രം നിർമ്മിച്ചത്.

പൃഥ്വിരാജിന്റെ മാസ് ചിത്രം ‘കടുവ’ വൈകാൻ കാരണം ഇതാണ്…

സൂര്യയ്ക്ക് ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം; ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്…