“കാരവനിൽ അല്ല, അഭിനയിക്കുന്ന ലാലേട്ടനെ കണ്ട് പഠിക്കണം” – വിജയ് സേതുപതി
മലയാളം കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാറിനെ വരവേൽക്കാൻ മലയാള സിനിമാ ലോകം ഒരുങ്ങി കഴിഞ്ഞു. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിനെ കുറിച്ചുള്ള ഒരോ വിശേഷങ്ങളും വളരെ ആവേശത്തോടെ ആണ് ആരാധകർ സ്വീകരിക്കുന്നത്.
തമിഴ് സൂപ്പർതാരം തല അജിത്ത് കുമാർ മരക്കാർ സെറ്റിൽ എത്തിയതിന്‍റെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇരു താരങ്ങളുടെയും ആരാധകർക്ക് ഇത് വലിയ ആവേശം ആണ് നൽകിയത്. ഇപ്പോളിതാ മക്കൾ സെൽവൻ വിജയ് സേതുപതി മരക്കാർ സെറ്റിൽ എത്തിയതിന്‍റെ വീഡിയോയും പുറത്ത് വന്നിരിക്കുക ആണ്.
മരക്കാർ സെറ്റിലേക്ക് വിജയ് സേതുപതി മരക്കാർ സെറ്റിൽ വരനുണ്ടായ സാഹചര്യം മുൻപ് തന്നെ പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനയ്ക്കൽ പങ്കു വെച്ചിരുന്നു.
വിജയ് സേതുപതി ചിത്രത്തിന്‍റെ സെറ്റിൽ സിദ്ധു പനയ്ക്കൽ എത്തിയപ്പോൾ അദ്ദേഹത്തിൽ നിന്ന് മോഹൻലാൽ ചിത്രം മരക്കാറിന്‍റെ ചിത്രീകരണം നടക്കുന്നതായി മനസിലാക്കുകയും കാണാൻ താല്പര്യം അറിയിക്കുകയും ആയിരുന്നു. മോഹൻലാൽ ഫ്രീ ആണെന്നും കാരവനിൽ പോയാൽ കാണാൻ കഴിയും എന്ന് സിദ്ധു അറിയിച്ചു.
എന്നാൽ വിജയിന് ലാലേട്ടനെ കാണേണ്ടിയിരുന്നത് കാരവനിൽ ആയിരുന്നില്ല. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: “എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം. അഭിനയത്തിന്‍റെ സർവകലാശാലയാണ് അദ്ദേഹം”
പിന്നീട് വിജയ് സേതുപതി സെറ്റിൽ എത്തുകയും മോഹൻലാലിന്‍റെ അഭിനയം കുറേ നേരം നേരിൽ കാണുകയും ചെയ്തു. തിരിച്ചു പോകുന്നതിന് മുൻപ് സംവിധായകൻ പ്രിയദർശന്‍റെ മോണിറ്ററിന് മുന്നിൽ ഇരുന്നും ലാലേട്ടന്‍റെ അഭിനയം വിജയ് സേതുപതി കാണാൻ മറന്നില്ല.
അന്യഭാഷയിലെ നടന്മാർക്കും കണ്ടു പഠിക്കാൻ നമ്മുടെ ഭാഷയിൽ ഒരു നടൻ ഉണ്ടായി എന്നത് മലയാളികൾക്ക് എല്ലാം അഭിമാനിക്കാവുന്ന കാര്യമാണ് എന്ന് സിദ്ധു പറയുന്നു.
സിദ്ധു പനയ്ക്കലിന്‍റെ ഫ്ബി പോസ്റ്റ് വായിക്കാം: