മരക്കാറിന് അടിയിൽ പെട്ട് കാവൽ; പ്രതികരണവുമായി കാവൽ നിർമ്മാതാവ്…
സൂപ്പർതാരം മോഹൻലാൽ ചിത്രം മരക്കാറിന്റെ തിയേറ്റർ റീലീസ് പ്രഖ്യാപിച്ചപ്പോൾ റീലീസ് തീരുമാനിച്ച മിക്ക മലയാള സിനിമകളും റീലീസ് മാറ്റി വെച്ചിരുന്നു. എന്നാൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ചിത്രം കാവൽ ആകട്ടെ മുൻപ് നിശ്ചയിച്ച തീയതിയിൽ തന്നെ റിലീസിന് ഒരുങ്ങുക ആണ്.
ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജ് മരക്കാർ റീലീസ് പ്രഖ്യാപിച്ച അന്ന് തന്നെ ഇക്കാര്യം വ്യക്തം ആക്കിയിരുന്നു. തുടർന്ന് തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് ഇക്കാര്യം ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട് ജോബി. റീലീസ് മാറ്റണം എന്നും മാറ്റേണ്ട എന്നുമൊക്കെ ആരാധകർ നിരന്തരം ജോബിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് ഒരു പേടിയും ഇല്ല എന്ന നിലയിൽ ആണ് ജോബി എപ്പോളും മറുപടി നൽകുന്നത്.
ഇപ്പോൾ ഇതാ ആരാധകർ തീയേറ്ററിൽ ആഘോഷങ്ങളോടെ മരക്കാർ ഫ്ളക്സ് ഉയർത്തുന്ന വീഡിയോ പങ്ക് വെച്ചുകൊണ്ട് ജോബിയുടെ പ്രതികരണം ചർച്ച ആകുക ആണ്. കാവൽ പോസ്റ്ററിന് മേലെ ആണ് മരക്കാറിന്റെ വമ്പൻ ഫ്ളക്സ് ആരാധകർ സ്ഥാപിച്ചത്. ഈ വീഡിയോ ആണ് ജോബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയും: ‘അപ്പോൾ തമ്പാനെയും ആന്റണിയെയും പേടിക്കുന്നുണ്ട്… നടക്കട്ടെ… കാവൽ 25 മുതൽ’
ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രമാണ് തമ്പാൻ. തമ്പാനൊപ്പം എന്തിന് ആന്റണിയെയും പേടിക്കുന്നു എന്ന് കാവൽ നിർമ്മാതാവ് പറഞ്ഞത് ഒരു അക്ഷര പിശക് ആണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചു. കാരണം മരക്കാർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ്. എന്നാൽ അത് അക്ഷരപിശക് അല്ല എന്നും ഈ ചിത്രത്തിൽ രഞ്ജി പണിക്കർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ആന്റണി എന്നാണ് എന്നും ആ ആന്റണിയെ ആണ് ജോബി ഉദ്ദേശിച്ചത് എന്നും പിന്നീട് ആരാധകർ മനസിലാക്കി.
ജോബി പങ്കുവെച്ച വീഡിയോ കാണാം:
ഗുഡ് വിൽ എന്റർടൈന്മെന്റ്സിന് വേണ്ടി ജോബി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ ആണ്. കസബിക്ക് ശേഷം നിതിൻ ചെയ്യുന്ന ചിത്രം ആണ് ഇത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. ചിത്രം നവംബർ 25ന് തിയേറ്ററുകളിൽ എത്തും.