മാസ് പരിവേഷത്തിൽ സൂര്യ; എതര്‍ക്കും തുനിന്തവൻ റിലീസ് പ്രഖ്യാപിച്ചു സ്‌പെഷ്യൽ വീഡിയോ പുറത്ത്…
തമിഴ് സൂപ്പർതാരം സൂര്യയുടെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു സ്‌പെഷ്യൽ വീഡിയോ നിർമ്മാതാക്കൾ പുറത്തിറക്കി.
സൂര്യയുടെ ഈ ആക്ഷൻ ത്രില്ലർ ചിത്രം അടുത്ത വർഷം ഫെബ്രുവരി 4ന് ആണ് റീലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പെഷ്യൽ വീഡിയോ കാണാം:
സൂര്യയുടെ 40-ാം ചിത്രം എന്ന പ്രത്യേകതയോടെ ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ജൂലൈയിൽ സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആണ് ചിത്രത്തിന്റെ ടൈറ്റിൽ നിർമ്മാതാക്കൾ പുറത്ത് വിട്ടത്. സ്‌പെഷ്യൽ വീഡിയോ പുറത്തിറക്കി കൊണ്ട് ആണ് അന്നും പ്രഖ്യാപനം നടന്നത്.
സൺ പിക്ചേഴ്സിന് വേണ്ടി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടി രാജ് ആണ്. പ്രിയങ്ക മോഹൻ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രണ്ട് വർഷത്തോളം ആയി ബിറ്റ് സ്ക്രീനിൽ സൂര്യ ചിത്രങ്ങൾ എത്താത്തതിനാൽ നിരാശയിലായി ആരാധകർ ആവേശപൂർവ്വം ആണ് ഈ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുന്നത്.
അതേ സമയം ഒടിടി റീലീസ് ആയി എത്തിയ സൂര്യ ചിത്രങ്ങൾ ഇന്ത്യ ഒട്ടാകെ വലിയ ചർച്ചാ വിഷയം ആകുകയും നിരൂപ പ്രശംസകൾ നേടുകയും ഉണ്ടായി. സുരറൈ പൊട്രു, ജയ് ഭീം എന്നിവ ആയിരുന്നു ഒടിടി റിലീസ് ആയി എത്തിയ സൂര്യ ചിത്രങ്ങൾ.