in

മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാരിൽ കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത് മധു

മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാരിൽ കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത് മധു

മലയാളത്തിലെ ഏറ്റവും വലിയ സിനിമ ആയി ഒരുങ്ങുക ആണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്‍റെ മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം. 100 കോടി ബജറ്റിൽ ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ചിത്രത്തിന്‍റെ തിരകഥ പൂർത്തിയായിരിക്കുന്നു. ഇപ്പോൾ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളുടെ പേര് വെളിപ്പെടുത്താൻ ഒരുങ്ങുക ആണ് അണിയറപ്രവർത്തകർ.

കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി എത്തുന്നത് മലയാള സിനിമയുടെ കാരണവർ മധു ആണ്. ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അണിയറ പ്രവർത്തകർ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒരു ഇതിഹാസത്തിന്‍റെ കഥ, തുടങ്ങാൻ നമ്മുക്ക് ജീവിക്കുന്ന ഒരു ഇതിഹാസമുണ്ട്. കുഞ്ഞാലി മരക്കാർ ഒന്നാമനായി ഏറ്റവും അധികം ബഹുമാനിക്കുന്ന മധു സർ എത്തുന്നത് അനുഗ്രഹമാണ്. ഇതാണ് മരക്കാർ ചിത്രത്തിന്‍റെ ഫേസ്ബുക് പേജിൽ വന്ന കുറിപ്പ്.

കേന്ദ്ര കഥാപാത്രമായ കുഞ്ഞാലി മരക്കാർ നാലാന്‍റെ വേഷത്തിൽ ആണ് സൂപ്പർതാരം മോഹൻലാൽ എത്തുന്നത്. തെലുഗ് സൂപ്പർതാരം നാഗാർജുന, ബോളിവുഡ് താരം സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. താമസിക്കാതെ മറ്റു താരങ്ങളെയും അണിയറപ്രവർത്തകർ വെളിപ്പെടുത്തും. നവംബറിൽ ആണ് മരക്കാരുടെ ചിത്രീകരണം ആരംഭിക്കുന്നത്.

 

ഓസ്‌ട്രേലിയിൽ ഷോ അവതരിപ്പിക്കാൻ ലാലേട്ടൻ പറന്നിറങ്ങി; എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ കാണാം

ആക്ഷൻ കോമഡി ചിത്രത്തിൽ മമ്മൂട്ടി – ബിജു മേനോൻ ടീം ഒന്നിക്കുന്നു !