ബാലയ്യയ്ക്ക് ഒപ്പം തിളങ്ങാൻ ഹണി റോസ്; ‘വീര സിംഹ റെഡ്‌ഡി’യിലെ മൂന്നാം ഗാനം…

തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ എന്ന ബാലയ്യയുടെ അടുത്ത റിലീസ് ചിത്രമാണ് ‘വീര സിംഹ റെഡ്ഡി’. 2023 ജനുവരി 12-ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം ഗോപിചന്ദ് മലിനേനിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷണൽ ഉള്ളടക്കങ്ങൾ ഒക്കെ തന്നെയും പ്രേക്ഷകരെ ആവേശപൂർവ്വം ആണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിലെ മൂന്നാമത്തെ സിംഗിൾ ആയ ‘മാ ബാവ മനോഭവലു’ റിലീസ് ചെയ്തിരിക്കുക ആണ് നിർമ്മാതാക്കൾ.
ബാലയ്യയുടെ ഉന്മേഷദായകവും ചടുലവുമായ നൃത്തച്ചുവടുകൾക്കൊപ്പം മാസ് എലമെന്റുകളും നിറഞ്ഞതാണ് ഈ ഗാനം. മലയാള നടി ഹണി റോസും ബാലയ്യ യ്ക്ക് ഒപ്പം ഈ ഗാന രംഗത്തിൽ ചുവട് വെക്കുന്നുണ്ട്.രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് തമൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. ശ്രുതി ഹാസൻ നായികയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ഗാനം: