in

‘മലൈക്കോട്ടൈ വാലിബൻ’ ഇതാ അവതരിക്കുന്നു; ലാൽ – ലിജോ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്…

‘മലൈക്കോട്ടൈ വാലിബൻ’ ഇതാ അവതരിക്കുന്നു; ലാൽ – ലിജോ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്…

ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പുറത്തുവിട്ടു. ‘മലൈക്കോട്ടൈ വാലിബൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ടൈറ്റിൽ റിലീസ് തീയതി പ്രഖ്യാപിച്ചു സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വേദി ഒരുക്കിയതിന് ശേഷമാണിപ്പോൾ ടൈറ്റിൽ പുറത്തുവന്നിരിക്കുന്നത്.പി എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ള സംഗീതം ഒരുക്കും. സംവിധായകൻ ടിനു പാപ്പച്ചൻ സംവിധാന സഹായി ആണ്.

ഗോകുൽ ദാസ് ആണ് ആർട്ട് ഡയറക്ടർ. മോഹൻലാലിന് ഒപ്പം ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബോളിവുഡ് നടി രാധിക ആപ്‌തെയെ ചിത്രത്തിനായി സമീപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനുവരി 10ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൂർണമായും രാജസ്ഥാനിൽ ആണ് ചിത്രീകരണം നടക്കുക എന്നാണ് വിവരം. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ കമ്പനികൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘മാളികപ്പുറം’ ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും; രോമാഞ്ചം ഉറപ്പാണെന്ന് ഉണ്ണി മുകുന്ദൻ…

ബാലയ്യയ്ക്ക് ഒപ്പം തിളങ്ങാൻ ഹണി റോസ്; ‘വീര സിംഹ റെഡ്‌ഡി’യിലെ മൂന്നാം ഗാനം…