in , ,

ബോക്‌സ് ഓഫീസിൻ തോഴൻ തിരികെ വരുന്നു; നിവിൻ പോളി സ്‌പെഷ്യൽ ‘വർഷങ്ങൾക്കു ശേഷം’ ഗാനം ഇതാ…

ബോക്‌സ് ഓഫീസിൻ തോഴൻ തിരികെ വരുന്നു; നിവിൻ പോളി സ്‌പെഷ്യൽ ‘വർഷങ്ങൾക്കു ശേഷം’ ഗാനം ഇതാ…

സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ-ധ്യാൻ ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം ഏപ്രിൽ പതിനൊന്നിനാണ് ആഗോള റിലീസായി എത്തുന്നത്. റിലീസിന് തയ്യാറാകുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്യാരാ മേരാ വീരാ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ബസ്‌റൂരുമാണ്. ഇതിലെ സ്പാനിഷ് വരികൾ എഴുതി ആലപിച്ചത് സഞ്ജീത ഭട്ടാചാര്യയാണ്.

അമൃത് രാം നാഥ് ഈണം പകർന്ന ഈ ചടുലമായ ഗാനം നിവിൻ പോളി എന്ന സുപ്പർ താരത്തിന്റെ ആരാധകരെ ഉന്നം വെച്ചുള്ളതാണ്. വരികൾ ആകട്ടെ ആവേശം കൊള്ളിക്കുന്നതും. അത് കൊണ്ട് തന്നെ വമ്പൻ സ്വീകരണം ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കും എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. 1970 -80 കളിലെ കഥ പറയുന്ന ഫീൽ ഗുഡ് പീരീഡ് ഡ്രാമ ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്ന ടീസറും, പ്രണവ് മോഹൻലാൽ അഭിനയിച്ച മധു പകരൂ എന്ന ഗാനത്തിന്റെ വീഡിയോയും മറ്റു ചില ഗാനങ്ങൾ ഉൾപ്പെട്ട ജൂക്ക്ബോക്‌സും നേരത്തെ റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ, അശ്വത് ലാൽ, ദീപക് പറമ്പൊൾ, വൈ ജി മഹേന്ദ്ര, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, പൊള്ളാച്ചി രാജ, ഫാഹിം സഫർ, വിജയലക്ഷ്മി, ബിജു സോപാനം, രേഷ്മ സെബാസ്റ്റ്യൻ, ഉണ്ണി രാജ, ദർശന സുദർശൻ, കൃഷ്ണചന്ദ്രൻ, ശ്രീറാം രാമചന്ദ്രൻ, അഞ്ജലി നായർ, എ ആർ രാജ ഗണേഷ്, നന്ദു പൊതുവാൾ, ടി എസ് ആർ എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലാണ് എത്തുന്നത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ വർഷങ്ങൾക്കു ശേഷം നിർമ്മിച്ചിരിക്കുന്നത്.

സൂപ്പർസ്റ്റാറിന്റെ ബാല്യകാല ജീവിത കഥ പറഞ്ഞ് ‘നടികറി’ലെ ഗാനം ശ്രദ്ധനേടുന്നു…

വൈബ് ഈസ് റിയൽ, ആൾ കൂട്ടത്തിന്റെ ‘ആവേശ’മായി ഇല്ലുമിനാറ്റി പാട്ട്; വീഡിയോ പുറത്ത്…