in , ,

ആടിയും പാടിയും ആരവം തീര്‍ക്കാന്‍ ദളപതി; വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ…

ആടിയും പാടിയും ആരവം തീര്‍ക്കാന്‍ ദളപതി; വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ…

ദളപതി വിജയുടെ അടുത്ത റിലീസ് ചിത്രമായ വാരിസിന്റെ ഒരു അപ്‌ഡേറ്റ് ആരാധകരെ തേടി എത്തിയിരിക്കുക ആണ്. രഞ്ജിതമേ എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ഏതാനം സെക്കന്റുകൾ മാത്രമുള്ള ഈ വീഡിയോയിൽ വിജയുടെ ചെറിയ ഒരു ഡാൻസ് സ്റ്റെപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ വിജയ് തന്നെയാണ് എന്നത് ആണ് ഒരു ഹൈലൈറ്റ്. എം എം മാനസിയ്ക്ക് ഒപ്പം ചേർന്നാണ് വിജയ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എസ് തമൻ സംഗീതം ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് വിവേക് ആണ്. ടി-സീരീസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

നവംബർ അഞ്ചിന് ഈ ഗാനത്തിന്റെ ഫുൾ വെർഷൻ പുറത്തിറങ്ങും. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറില്‍ രാജു, ശിരീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീ ഹർഷിത് റെഡ്ഡി, ശ്രീ ഹർഷിത എന്നിവര്‍ സഹ നിർമ്മാതാക്കൾ ആണ്. രശ്മിക മന്ദാന ആണ് ചിത്രത്തില്‍ വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ആർ ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീത കൃഷ്, സംയുക്ത ഷൺമുഖനാഥൻ തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ജനുവരിയില്‍ പൊങ്കല്‍ റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. ഗാനത്തിന്റെ പ്രോമോ വീഡിയോ:

കലിപ്പോടെ ബേസിൽ, ജയ ജയ ജയ ജയ ഹേയിലെ ‘കാട്ടി തരാം’ വീഡിയോ ഗാനം പുറത്ത്…

‘ബ്രഹ്മാണ്ഡ ഒടിടി റിലീസ്’; പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ മണിക്കൂറുകൾക്കകം സ്‌ട്രീം ചെയ്തു തുടങ്ങും…