in , ,

കലിപ്പോടെ ബേസിൽ, ജയ ജയ ജയ ജയ ഹേയിലെ ‘കാട്ടി തരാം’ വീഡിയോ ഗാനം പുറത്ത്…

കലിപ്പോടെ ബേസിൽ, ജയ ജയ ജയ ജയ ഹേയിലെ ‘കാട്ടി തരാം’ വീഡിയോ ഗാനം പുറത്ത്…

മികച്ച പ്രതികരണങ്ങൾ നേടി ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുക ആണ്. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും നായികാ നായകന്മാർ ആയ ഈ ചിത്രം കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം രണ്ടാം വാരവും മികച്ച കളക്ഷൻ ആണ് ബോക്‌സ് ഓഫീസിൽ നേടുന്നത്. പ്രേക്ഷകരെ വളരെയധികം ആകർഷിക്കുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

‘കാട്ടി തരാം’ എന്ന് തുടങ്ങുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. അങ്കിത് മേനോൻ ആണ് ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. മാർത്യൻ ആണ് എഴുതി റാപ്പ് അവതരിപ്പിച്ചത്.ദര്‍ശന, ബേസില്‍ എന്നിവരെ കൂടാതെ അജു വർഗീസ്, അസീസ് നെടുമങ്ങാട്,സുധീർ പറവൂർ, മഞ്ജു പിള്ള, ഹരീഷ് പെങ്കൻ, നോബി മാർക്കോസ്, ശരത് സഭ, ആനന്ദ് മന്മധൻ തുടങ്ങിവരും ഈ സിനിമയുടെ താരനിരയില്‍ ഉണ്ട്. വീഡിയോ ഗാനം:

സെക്കൻഡ് കേസ് തുറന്ന് ‘ഹിറ്റ്’ ടീം; ഞെട്ടിപ്പിച്ച്‌ അദിവി ശേഷിന്‍റെ ‘ഹിറ്റ് 2’ ടീസർ …

ആടിയും പാടിയും ആരവം തീര്‍ക്കാന്‍ ദളപതി; വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ…