in

വാരികുഴിയിലെ കൊലപാതകം: ടോണി കുരിശിങ്കൽ വീണ്ടും എത്തുന്നു എന്ന് സൂചന!

വാരികുഴിയിലെ കൊലപാതകം പുരോഗമിക്കുന്നു; ടോണി കുരിശിങ്കൽ ആയി മോഹൻലാൽ വീണ്ടും എത്തുന്നു എന്ന് സൂചന!

വാരികുഴിയിലെ കൊലപാതകം എന്ന എന്ന പേര് ഓരോ മലയാളിക്കും വളരെ സുപരിചിതമാണ്. കാരണം കുറെ വർഷങ്ങൾക്കു മുൻപ് ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ നമ്പർ 20 മദ്രാസ് മെയിലിൽ മണിയൻ പിള്ള രാജു അവതരിപ്പിച്ച ഹിച്ച് കോക് കഞ്ഞിക്കുഴി എന്ന നോവലിസ്റ്റ് എഴുതിയ ഇൻവെസ്റ്റിഗേഷൻ നോവലിന്‍റെ പേരായി പറയുന്നത് വാരികുഴിയിലെ കൊലപാതകം ആണ്. മോഹൻലാലും, മമ്മൂട്ടിയും, മണിയൻ പിള്ളൈ രാജുവും, ജഗദീഷും എല്ലാം കൂടി അടിപൊളിയാക്കിയ, പ്രേക്ഷകർ ഏറെ ഓർത്തിരിക്കുന്ന ഒരു കോമഡി രംഗമാണ് അത്. അതേ പേരിൽ ഇപ്പോൾ ഒരു ചിത്രം ഒരുങ്ങികൊണ്ടിരിക്കുകയാണ്. ലാൽ ബഹാദൂർ ശാസ്ത്രി എന്ന ജയസൂര്യ ചിത്രം ഒരുക്കിയ മലയാളത്തിൽ അരങ്ങേറിയ റെജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം.

ഷിബു ദേവദത്, സുജീഷ് കൊളത്തൊടി, സംവിധായകൻ റെജീഷ് മിഥില, നടൻ അമിത് ചക്കാലക്കൽ എന്നിവർ ചേർന്ന് ടേക്ക് വൺ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അമിത് ചക്കാലക്കൽ നായകൻ ആയി എത്തുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, നെടുമുടി വേണു, സുധി കോപ്പ, ഷമ്മി തിലകൻ, ധീരജ് ഡെന്നി, അമീറാ, ഗോകുൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

 

 

ഈ ചിത്രത്തിന്റേതായി ഇതിനോടകം പുറത്തു വന്ന രണ്ടു പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടി എടുത്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ കുറച്ചു ദിവസം മുൻപേ പ്രയാഗ മാർട്ടിൻ ആണ് റിലീസ് ചെയ്തത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് . ടോണി കുരിശിങ്കൽ എന്ന കഥാപാത്രം ആയാവും മോഹൻലാൽ എത്തുക എന്നാണ് സൂചന.

മെജോ ജോസഫ് സംഗീതം പകരുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് എൽദോ ഐസക് ആണ്. സന്ദീപ് നന്ദകുമാർ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മർ വെക്കേഷൻ സമയത്തു പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഏതായാലും പേരിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രം പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

 

 

 

ക്രിസ്മസ് ആശംസകളുമായി ലാലേട്ടന്‍; പുതിയ ലുക്കിൽ വീണ്ടും വിസ്മയിപ്പിക്കുന്നു!

മാക്സ് ലാബ്

ചിയാൻ വിക്രം ചിത്രം സ്കെച്ച് കേരളത്തിൽ എത്തിക്കാൻ മോഹൻലാലിന്‍റെ മാക്സ് ലാബ്