മാക്സ് ലാബ്
in

ചിയാൻ വിക്രം ചിത്രം സ്കെച്ച് കേരളത്തിൽ എത്തിക്കാൻ മോഹൻലാലിന്‍റെ മാക്സ് ലാബ്

ചിയാൻ വിക്രം ചിത്രം സ്കെച്ച് കേരളത്തിൽ എത്തിക്കാൻ മോഹൻലാലിന്‍റെ മാക്സ് ലാബ്

തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിന് കേരളത്തിലും നിരവധി ആരാധകർ ആണ് ഉള്ളത്. പുതിയ വിക്രം ചിത്രത്തിന്റെ കാത്തിരിപ്പിൽ ആണ് മലയാളികൾ. അടുത്തതായി പുറത്തിറങ്ങുന്ന വിക്രം ചിത്രത്തിന്‍റെ പേര് സ്കെച്ച് എന്നാണ്. റിലീസ് അടുക്കുമ്പോൾ ആരാധകരെ ആവേശത്തിൽ ആഴ്ത്തി ഇപ്പോൾ ഇതാ മറ്റൊരു സന്തോഷവാർത്ത എത്തിയിരിക്കുന്നു. സ്കെച്ച് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുക സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ മാക്സ് ലാബ് ആണ്.

മോഹൻലാലിന്‍റെ ബിസിനസ് പങ്കാളിയായ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ കാര്യം സ്ഥിരീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പേജിൽ സ്കെച്ച് പോസ്റ്റർ പങ്കു വെച്ചു.


ധനുഷ് നായകനായ വേലയില്ല പട്ടധാരി 2 ആണ് അവസാനമായി മാക്സ് ലാബ് കേരളത്തിൽ എത്തിച്ച തമിഴ് ചിത്രം. രജനികാന്ത് ചിത്രം കബാലിയുടെ കേരളത്തിലെ വിദരണാവകാശവും മോഹൻലാലിന്‍റെ മാക്സ് ലാബിന് ആയിരുന്നു.

സ്കെച്ചിൽ വിക്രമിന്‍റെ നായിക തമന്ന ഭാട്ടിയ ആണ്. വിക്രം ഗ്യാങ്സ്റ്റർ ആയി എത്തുന്ന ഈ ചിത്രത്തിന്‍റെ കഥ നടക്കുന്നത് വടക്കൻ ചെന്നൈയിൽ ആണ്. തമന്ന കോളേജ് വിദ്യാർത്ഥി ആയി ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതാദ്യമായി ആണ് തമന്ന വിക്രമിന്‍റെ നായിക ആയി എത്തുന്നത് എന്നൊരു പ്രത്യേകതയും സ്കെചിന് ഉണ്ട്.


ജനുവരി 12ന് ആണ് സ്കെച്ച് റിലീസ് ചെയ്യുക. അതേ സമയം ചിത്രത്തിന്റെ സെൻസറിങ് പൂർത്തി ആയില്ലെന്നും ചിത്രം ജനുവരി 26ന് മാത്രമേ റിലീസ് സാധ്യമാകൂ എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.

വാരികുഴിയിലെ കൊലപാതകം: ടോണി കുരിശിങ്കൽ വീണ്ടും എത്തുന്നു എന്ന് സൂചന!

കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പുറത്തിറക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ ദിലീപിന്‍റെ തിരിച്ചു വരവ്!