in

ആവേശം കൊടിയേറി, തലയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായി ‘വലിമൈ’ ഇനി ആരാധകരിലേക്ക്…

ആവേശം കൊടിയേറി, തലയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായി ‘വലിമൈ’ ഇനി ആരാധകരിലേക്ക്…

തല അജിത്ത് കുമാർ ആരാധകരും സിനിമാ ലോകവും കാത്തിരിക്കുന്ന ചിത്രം ഇനി ബിഗ് സ്ക്രീനിലേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. നാളെ ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർ വമ്പൻ ആഘോഷങ്ങളിലും ആവേഷത്തിലുമാണ്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് വലിമൈ തീയേറ്ററുകളിൽ എത്തുന്നത്. അജിത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന വിശേഷണത്തോടെ ആണ് വലിമൈ റിലീസ് ആകുന്നത്. വിവിധ ഇടങ്ങളിൽ ആരാധകർ ഉയർത്തുന്ന കട്ട്ഔട്ടുകളും ബാനറുകളും ആഘോഷകാഴ്ചകളും എല്ലാം സോഷ്യൽ മീഡിയ ഒട്ടാകെ നിറയുക ആണ്.

തമിഴ് നാട്ടിൽ ആയിരത്തോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസ് ആയാണ് ചിത്രം എത്തുന്നത്. ആദ്യ ദിന ടിക്കറ്റുകൾ ഒക്കെയും വിറ്റഴിഞ്ഞു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിൽ ആരാധകർ പ്രതിഷേധം നടത്തുന്ന വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റെക്കോർഡ് ഓപ്പണിങ് ചിത്രത്തിന് ലഭിക്കും എന്നത് ഉറപ്പായിട്ടുണ്ട്.

മലയാളം പതിപ്പ് ഇല്ലാത്ത ചിത്രം കേരളത്തിൽ പ്രധാനമായും പ്രദേശിപ്പിക്കുന്നത് തമിഴിൽ ആയിരിക്കും. കേരളത്തിലും വിവിധ ഇടങ്ങളിൽ ആരാധകർ ചിത്രത്തിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് അജിത്ത് എത്തുന്നത്. ബൈക്ക് സ്റ്റണ്ട് സീനുകളും ആക്ഷൻ സീനുകളും ആണ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ ഹൈലൈറ്റ് ആയത്. ഏറ്റവും പുതിയ ഒരു പ്രോമോ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഹുമ ഖുറേഷി, കർത്തികേയ, യോഗി ബാബു, ധ്രുവൻ, പേളി മാണി, ദിനേശ് പ്രഭാകർ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. പാട്ടുകൾ യുവ ശങ്കർ രാജ ഒരുക്കിയപ്പോൾ പശ്ചാത്തല സംഗീതം ഒരുക്കിയത് എം ജിബ്രാൻ ആണ്.

മോഹൻലാൽ ചിത്രങ്ങൾ ഒരുക്കാൻ ആഷിഖ് അബുവും ടിനു പാപ്പച്ചനും…

പഞ്ഞിക്കിടാൻ മൈക്കിൾ എത്തും; പ്രതീക്ഷകൾ നൽകി ‘ഭീഷ്മ പർവ്വം’ ട്രെയിലർ…